കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കത്ത് ലഭിച്ചിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വൈകുന്നതിനെതിരെയുള്ള ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.
ജസ്റ്റിസ് എ. ബറുദ്ധീൻ ആണ് കേസ് പരിഗണിക്കുന്നത്.
പൊതുപ്രവർത്തകനായ കെ.എം. ഷാജഹാൻ ആണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
എഫ്.ഐ.ആർ വൈകുന്നത് ഉന്നതതല ഒത്തുകളിയുടെ ഭാഗമാണെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. പ്രാഥമിക അന്വേഷണത്തിന് കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും, കേസിൽ ഹൈക്കോടതി ഇടപെട്ട് മുഴുവൻ രേഖകളും വിളിച്ചുവരുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

