ചെന്നൈയിൽ ഗ്രാനൈറ്റ് വ്യവസായി ആർ.വീരമണി ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ വ്യക്തിക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ഈ പീഡനക്കേസിൽ ഡിഎംകെയും അണ്ണാഡിഎംകെയുമായി ഒത്തുകളിച്ചുവെന്ന് വിജയ് ആരോപിച്ചു. ജെം ഗ്രാനൈറ്റ്സ് ചെയർമാൻ ആർ.വീരമണി, സുഹൃത്ത് ശാന്തി, ഇവരുടെ ഭർത്താവ് മഹേന്ദ്ര സിംഹൻ എന്നിവരെ ഈ മാസം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തത്.
ഡിഎംകെ ഭരണകാലത്ത് 2025 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവുമായി ബാലാവകാശ പ്രവർത്തകൻ പൊലീസിനെ സമീപിക്കുകയായിരുന്നു.
എന്നാൽ ഡിഎംകെ ഭരണകാലത്ത് പരാതി നൽകിയിട്ടും കേസ് മുക്കിക്കളഞ്ഞെന്ന് വിജയ് ആരോപിച്ചു. ഉപതിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് വിജയ് സംസാരിക്കവെ, “എന്തായിരുന്നു അന്നത്തെ ഒത്തുതീർപ്പ് കരാർ എന്ന് തമിഴ്നാട് ചോദിക്കുന്നു.
സ്റ്റാലിൻ സർ, വായ തുറക്കൂ… നിങ്ങളുമായി കൈകോർത്ത് അണ്ണാഡിഎംകെയും ഈ വിഷയത്തിൽ മിണ്ടുന്നില്ല” എന്ന് വ്യക്തമാക്കി. വീരമണിക്കെതിരെ മുൻപ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഡിഎംകെ സർക്കാരിന്റെ കാലത്ത് ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല.
ശക്തമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി അന്ന് കേസ് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് വിജയ് അധികാരത്തിൽ എത്തിയശേഷമാണ് വീണ്ടും അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

