ഇടുക്കി ജില്ലയിലെ ഭൂമി സംബന്ധമായ പ്രതിസന്ധികളിൽ നിർണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്ത്.
ജില്ലയിലെ മൊത്തം ഭൂപ്രശ്നങ്ങളുടെ 60 ശതമാനത്തോളം ഭാഗത്തിന് ഇതിനകം തന്നെ പരിഹാരം കാണാൻ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ശേഷിക്കുന്ന തർക്കങ്ങൾ നിയമപരമായ മാർഗങ്ങളിലൂടെ സുപ്രീം കോടതിയിൽ നേരിടുമെന്നും വിഷയങ്ങൾ സമയബന്ധിതമായിത്തന്നെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഉപാധികളൊന്നുമില്ലാതെ ഭൂമി ക്രമവത്കരണം നടപ്പിലാക്കുമെന്നും ഇതിനായുള്ള ഔദ്യോഗിക നിയമഭേദഗതി വരുന്ന ഒക്ടോബർ മാസത്തിൽത്തന്നെ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചിന്നക്കനാൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ആനത്താരകളിൽ തീർത്തിരിക്കുന്ന അനധികൃത ഫെൻസിങ് അടക്കമുള്ള എല്ലാ തടസ്സങ്ങളും നീക്കം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരിസ്ഥിതി ലോല പ്രദേശവുമായി (ESA) ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ അനാവശ്യമാണെന്നും, ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇന്നലെ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജനവാസമേഖലകളെ സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തി മുന്നോട്ടുപോകുമെന്നും സർക്കാർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

