തിരുവനന്തപുരം: സിഎംആർഎൽ ഡയറി വിവാദത്തിൽ വിശദീകരണവുമായി ബിജെപി നേതാവ് വി. മുരളീധരൻ രംഗത്ത്.
ഷോൺ ജോർജ് തന്റെ സഹപ്രവർത്തകനാണെന്നും എന്നാൽ അദ്ദേഹത്തിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിട്ടില്ലെന്നും, അത്തരത്തിൽ ഒരു പരാതി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ആസ്തി വിവരങ്ങൾ പൂർണ്ണമായും പബ്ലിക് ഡൊമൈനിൽ ലഭ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
താൻ പാർട്ടി അധ്യക്ഷനായിരുന്ന കാലയളവിൽ പാർട്ടി പ്രവർത്തനങ്ങൾക്കായി ഫണ്ട് പിരിച്ചിട്ടുണ്ടെന്നും, രാഷ്ട്രീയ പാർട്ടി പ്രവർത്തനങ്ങളിൽ ഫണ്ട് സമാഹരിക്കുന്നത് തെറ്റായി കാണാനാകില്ലെന്നും വി. മുരളീധരൻ പറഞ്ഞു.
താൻ പണം വാങ്ങി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും തന്റെ മക്കളെ വിദേശത്തേക്ക് പഠിക്കാൻ അയച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന പ്രസിഡന്റിന്റെ ഔദ്യോഗിക ഒപ്പോടുകൂടിയാണ് പാർട്ടിക്കുവേണ്ടി ഫണ്ട് ശേഖരിക്കാറുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തെ എക്സലോജിക് കേസുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിഎംആർഎലിന്റെ ചെലവഴുത്തിൽ കാണിച്ചിരിക്കുന്ന മൂന്ന് കോടി രൂപയാണ് എക്സലോജിക്കിന് നൽകിയത്.
ഇത് സംഭാവനയായി സ്വീകരിച്ച തുകയാണെന്നാണ് കരുതപ്പെടുന്നതെന്നും വി. മുരളീധരൻ വിശദീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

