നിലവിലെ യുവേഫ നേഷന്‍സ് ലീഗ് ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ ടൂര്‍ണമെന്റില്‍ വിജയത്തുടക്കം കുറിച്ചു. വെയില്‍സിനെതിരായ മത്സരത്തില്‍ ഒരേയൊരു ഗോളിന്റെ കഷ്ടിച്ചുള്ള ജയമാണ് പോര്‍ച്ചുഗല്‍ സ്വന്തമാക്കിയത്.
ബോക്സിന് പുറത്തുനിന്ന് ജോവോ ഫെലിക്സ് പായിച്ച നെടുനീളന്‍ ഷോട്ടാണ് മത്സരത്തിലെ വിധി നിര്‍ണയിച്ചത്. മത്സരത്തിന്റെ 22-ാം മിനിറ്റിലായിരുന്നു വിജയഗോള്‍ പിറന്നത്.
ന്യൂനോ മെന്‍ഡിസിന്റെ കൃത്യതയമാര്ന്ന അസിസ്റ്റില്‍ നിന്നാണ് ഫെലിക്സ് മനോഹരമായ ഈ ഗോള്‍ വലയിലെത്തിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

