കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ റിപ്പോര്‍ട്ട് തയാറായിട്ടില്ല. ഒരു ഫോറന്‍സിക് പരിശോധനാഫലം കൂടി ലഭിക്കാനുള്ളതുകൊണ്ടാണ് നടപടികള്‍ വൈകുന്നത് എന്നാണ് വിവരം.
കേസ് അടുത്ത മാസം ഏഴിന് ഹൈക്കോടതി പരിഗണിക്കും. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന് വ്യക്തമാക്കിയിരുന്നു.
അഡ്വക്കേറ്റ് ജനറലുമായി (എജി) ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഇതില്‍ ഉചിതമായ മറുപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചിരുന്നു. മുന്‍ ദേവസ്വം അധികൃതരടക്കം 15 പേര് പ്രതികളായ ഈ കേസില്‍ നിലവില്‍ 13 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

