ലാപ്ടോപ്പ് വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ പുതിയ നീക്കങ്ങളുമായി ഗൂഗിൾ വീണ്ടും രംഗത്ത്. ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് വിപണിയിൽ പ്രതീക്ഷിച്ചത്ര മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് പുതിയ പരീക്ഷണങ്ങളുമായി കമ്പനി മുന്നോട്ട് പോകുന്നത്.
ലാപ്ടോപ്പ് രംഗത്ത് വലിയ വിജയസാധ്യതയുള്ള ഗൂഗിൾ ബുക്ക് അവതരിപ്പിക്കാനൊരുങ്ങുമ്പോൾ, ആൻഡ്രോയിഡ് ഫോണുകളുമായി മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ്.
ഗൂഗിൾ പ്ലേ സ്റ്റോർ ലിസ്റ്റിംഗിലൂടെ പുറത്തുവന്ന വിവരങ്ങൾ പ്രകാരം ക്രിയേറ്റ് മൈ വിജറ്റ് ഫീച്ചറാണ് പുതിയ ആകർഷണം. കോഡിംഗ് അറിവില്ലാതെ തന്നെ ഉപയോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വിജറ്റുകൾ സംയോജിപ്പിച്ച് പുതിയവ നിർമ്മിക്കാൻ ഈ ഫീച്ചർ സഹായിക്കും.
ജെമിനി എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ പ്രക്രിയ കൂടുതൽ ലളിതമാക്കിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയാൽ ആപ്പ് തന്നെ അനുയോജ്യമായ വിജറ്റുകൾ തയ്യാറാക്കി നൽകും.
കൗണ്ട്ഡൗൺ ഇവന്റുകൾ, യാത്രാ വിവരങ്ങൾ എന്നിവയ്ക്കുള്ള വിജറ്റുകൾക്കൊപ്പം പ്രത്യേക വിഷയങ്ങൾ ട്രാക്ക് ചെയ്യാനുള്ള സൗകര്യവും ഇതിലൂടെ ലഭ്യമാകും. പുതിയ ഫീച്ചർ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോർ വഴി ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

