തിരുവനന്തപുരം മഹാത്മാഗാന്ധി കോളജിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഹിന്ദി വിഭാഗവും റിസർച്ച് സെന്ററും, ഐക്യുഎസി, കേരള ഹിന്ദി പ്രചാരസഭ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘ഹിന്ദി പഖ്വാഡ 2026’-ന്റെ ഭാഗമായി ഏകദിന സെമിനാറും പുസ്തക നിരൂപണവും സംഘടിപ്പിച്ചു. ‘കേരളത്തിലെ ഹിന്ദി സർഗ്ഗരചന: വികാസവും സാധ്യതകളും’ എന്നതായിരുന്നു ഈ അക്കാദമിക പരിപാടിയുടെ മുഖ്യവിഷയം.
കോളജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. കിഷോർ റാം ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
അസോസിയേറ്റ് പ്രൊഫസർ ഡോ.ബി.ആർ.ശ്രീജ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരള സർവകലാശാല ഹിന്ദി വിഭാഗം മുൻ പ്രൊഫസറും വകുപ്പ് മേധാവിയുമായ പ്രൊഫ.
ഡോ. എസ്.
ആർ. ജയശ്രീ, ഹിന്ദി എഴുത്തുകാരി ഡോ.
അനാമിക അനു എന്നിവർ ചടങ്ങിൽ മുഖ്യ പ്രഭാഷണങ്ങൾ നിർവഹിച്ചു. കേരളത്തിലെ ഹിന്ദി സാഹിത്യരചനയുടെ വളർച്ച, സാംസ്കാരിക പ്രസക്തി, പുതിയ എഴുത്തിന്റെ സാധ്യതകൾ തുടങ്ങിയ സമഗ്ര വിഷയങ്ങൾ പ്രഭാഷണങ്ങളിൽ ചർച്ചാവിധേയമായി.
ഇതോടൊപ്പം പ്രമുഖ എഴുത്തുകാരി ഡോ. അനാമിക അനുവിന്റെ ‘मैं दीवारों पर खिड़कियाँ लिख रही हूँ’ എന്ന കവിതാസമാഹാരത്തിന്റെ നിരൂപണവും പരിപാടിയുടെ ഭാഗമായി നടന്നു.
പ്രണയം, ജീവിതാനുഭവങ്ങൾ, സ്ത്രീസ്വത്വം, സാമൂഹിക യാഥാർഥ്യം, പ്രതീക്ഷ തുടങ്ങിയ വിവിധ തലങ്ങളെ സ്പർശിക്കുന്ന കവിതകളുടെ സവിശേഷതകൾ നിരൂപണത്തിൽ വിശദമായി അവതരിപ്പിച്ചു. ചടങ്ങിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.എൻ.
ഗായത്രി, ഐക്യുഎസി കോ-ഓർഡിനേറ്റർ പ്രൊഫ. ഡോ.വി.എസ്.
ചിത്ര, കേരള ഹിന്ദി പ്രചാരസഭ പി.ജി. സെന്റർ വൈസ് പ്രിൻസിപ്പൽ പ്രൊഫ.
ലീലാകുമാരി അമ്മ, ഡോ. എസ്.
ധന്യ തുടങ്ങിയ പ്രമുഖർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

