തിരുവനന്തപുരം മൃഗശാല മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.
നിലവിലുള്ള മൃഗശാല സ്ഥിതി ചെയ്യുന്ന സ്ഥലത്ത് അമേരിക്കയിലെ പ്രശസ്തമായ മാഡിസൺ സ്ക്വയർ മാതൃകയിലുള്ള വികസനം കൊണ്ടുവരുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. കേരള ട്രാവൽ മാർട്ടിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം മൃഗശാല നഗരത്തിന് പുറത്തേക്ക് മാറ്റണമെന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത് മുഖ്യമന്ത്രിയായിരുന്നു. ഈ പ്രഖ്യാപനത്തിന് പിന്നാലെ പൊതുസമൂഹത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ കോണുകളിൽ നിന്ന് ചർച്ചകൾ ഉയർന്നിരുന്നു.
മുഖ്യമന്തിയുടെ ഈ നിർദേശത്തിനെതിരെ പ്രതിപക്ഷമായ സിപിഎം രംഗത്തെത്തിയിട്ടുണ്ട്. പദ്ധതിക്ക് പിന്നിൽ കൃത്യമായ വാണിജ്യ താൽപ്പര്യങ്ങളുണ്ടെന്ന് വി.കെ.
പ്രശാന്ത് എംഎൽഎ കടുത്ത വിമർശനം ഉന്നയിച്ചു. ഈ ഭൂമി സ്വകാര്യ മുതലാളിമാർക്ക് മറിച്ചുനൽകാനുള്ള നീക്കമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ട് പോയാൽ ശക്തമായ പ്രക്ഷോഭങ്ങളുമായി ഇടതുപക്ഷം എതിർക്കുമെന്നും സിപിഎം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രിയുടെ ഈ നിർദേശത്തിന് പൂർണ്ണ പിന്തുണയുമായി മേയർ വി.വി.
രാജേഷ് അനുകൂല നിലപാട് സ്വീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

