തൃശൂർ: സർക്കാർ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) ക്യാമ്പസിൽ മദ്യക്കുപ്പികളുടെ കൂമ്പാരം കണ്ടെത്തി. ക്യാമ്പസിലെ ക്യാന്റീന് സമീപത്തുള്ള ഭാഗത്തുനിന്നാണ് വിലകൂടിയ മദ്യക്കുപ്പികൾ കണ്ടെത്തിയത്.
പുതിയ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കിലയുടെ പ്രവർത്തനം താറുമാറായെന്ന ആക്ഷേപങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം, കിലയിലെ രാഷ്ട്രീയ നിയമനങ്ങളും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
മന്ത്രി കെ എം ഷാജിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ നോമിനികളെ വിവിധ തസ്തികകളിൽ തിരുകിക്കയറ്റിയെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. എം.എസ്.എഫ് സംസ്ഥാന ട്രഷറർ മുതൽ വിവിധ മണ്ഡലം ഭാരവാഹികൾ വരെ ഈ നിയമനപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.
മുസ്ലിം ലീഗിന് പുറമെ യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

