കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കത്ത് ലഭിച്ചിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വൈകുന്ന നടപടിക്കെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.
പൊതുപ്രവർത്തകനായ കെ.എം. ഷാജഹാൻ ആണ് കോടതിയെ സമീപിച്ചത്.
കൈമാറിയ തെളിവുകളിൽ പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. പത്തുവർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ പ്രാഥമിക പരിശോധന ആവശ്യമില്ലെന്നിരിക്കെ, എഫ്.ഐ.ആർ ഇടാത്തതിന് പിന്നിൽ ഒത്തുകളിയുണ്ടെന്ന് ഹർജിയിൽ ആരോപിക്കുന്നു.
കൂടാതെ, പ്രാഥമിക അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിച്ച ഹർജിക്കാരൻ, ഹൈക്കോടതി ഈ വിഷയത്തിലെ രേഖകൾ വിളിച്ചുവരുത്തണമെന്നും ആവശ്യപ്പെട്ടു. മാസപ്പടി കേട്ടുമായി ബന്ധപ്പെട്ട
ഇ.ഡി റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

