നീണ്ടകാലത്തെ പ്രവാസജീവിതത്തിനു ശേഷം നാട്ടിൽ സ്വന്തമായി ഒരു സംരംഭം ആരംഭിക്കുക എന്നത് ഭൂരിഭാഗം പ്രവാസികളുടെയും വലിയ സ്വപ്നമാണ്. എന്നാൽ വിപണിയെക്കുറിച്ചുള്ള കൃത്യമായ പഠനമില്ലാതെ ചാടിയിറങ്ങുന്നത് കഠിനാധ്വാനം ചെയ്തുണ്ടാക്കിയ സമ്പാദ്യം നഷ്ടപ്പെടാൻ ഇടയാക്കും.
വിദേശത്തുനിന്ന് മടങ്ങിയെത്തി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്.
1. ഡിജിറ്റൽ-ഫസ്റ്റ് ബിസിനസുകൾ: കുറഞ്ഞ നിക്ഷേപം, വിശാലമായ വിപണി
പഴയതുപോലെ വലിയ കെട്ടിടങ്ങളും കോടികളുടെ മുതൽമുടക്കും പരമ്പരാഗത രീതികളും ഒഴിവാക്കി ഇന്ന് ഏറെ അനുയോജ്യമായിട്ടുള്ളത് ഡിജിറ്റൽ-ഫസ്റ്റ് സംരംഭങ്ങളാണ്.
സാങ്കേതികവിദ്യയും സോഷ്യൽ മീഡിയയും അടിസ്ഥാനമാക്കി തുടങ്ങുന്ന ഇത്തരം സംരംഭങ്ങൾക്ക് നിരവധി മേന്മകളുണ്ട്. ലക്ഷങ്ങളോ കോടികളോ മുടക്കേണ്ടി വരുന്ന സാമ്പത്തിക നഷ്ടങ്ങൾ ഇതിലൂടെ ഒഴിവാക്കാം.
ബിസിനസ് ഒരു പ്രദേശത്ത് മാത്രം ഒതുങ്ങാതെ കേരളത്തിലോ ഇന്ത്യയിലൊട്ടാകെയോ എന്തിനേറെ പ്രവാസി മലയാളികളിലേക്കോ നേരിട്ട് എത്തിക്കാൻ സാധിക്കും. കൂടാതെ വിദേശത്തിരുന്നുകൊണ്ട് തന്നെ ആപ്പുകൾ വഴിയും അനലിറ്റിക്സ് വഴിയും കാര്യങ്ങൾ സുതാര്യമായി നിയന്ത്രിക്കാനും സാധിക്കും.
2. അനുകരിക്കേണ്ട, യഥാർത്ഥ ‘പ്രശ്നങ്ങൾ’ കണ്ടെത്തൂ
മറ്റൊരാൾ ബിസിനസിൽ വിജയിച്ചു എന്ന് കരുതി അതേ മാതൃക കണ്ണടച്ച് അനുകരിക്കാതിരിക്കുക.
ഉപഭോക്താക്കൾ പണം മുടക്കാൻ തയാറുള്ള യഥാർത്ഥ പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് നിരീക്ഷിക്കുകയും അവയ്ക്ക് ലളിതമായ പരിഹാരം കാണുകയും ചെയ്യുക എന്നതാണ് ഒരു മികച്ച ബിസിനസിന്റെ അടിസ്ഥാനം. 3.
പരിചയസമ്പത്ത് പ്രയോജനപ്പെടുത്താം
ജോലി ചെയ്യുന്ന രാജ്യത്ത് വിജയകരമായി നടക്കുന്നതും എന്നാൽ നാട്ടിൽ ഇനിയും വ്യാപകമാകാത്തതുമായ പ്രൊഫഷണൽ മാതൃകകൾ കണ്ടെത്താം. ഹോം കെയർ, വയോജന പരിചരണം, കോൾഡ് ചെയിൻ ലോജിസ്റ്റിക്സ്, ഇ-വേസ്റ്റ് സസ്റ്റൈനബിൾ റിസൈക്ലിങ് തുടങ്ങിയ മേഖലകൾ ഇതിനായി പരിഗണിക്കാവുന്നതാണ്.
മുൻപരിചയമുള്ള മേഖലകളിൽ മാത്രം പുതിയ സംരംഭങ്ങൾ ആരംഭിക്കുക. 4.
സർക്കാർ സബ്സിഡികൾ പരമാവധി പ്രയോജനപ്പെടുത്തുക
സ്വന്തം സമ്പാദ്യം മാത്രം മുടക്കി ബിസിനസ് തുടങ്ങുന്നതിന് പകരം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികൾ പ്രയോജനപ്പെടുത്താം. വ്യവസായ വകുപ്പിന്റെ സബ്സിഡികൾ, കുറഞ്ഞ പലിശയിലുള്ള വായ്പകൾ, നോർക്കയുടെ വിവിധ പദ്ധതികൾ എന്നിവ സംരംഭകർക്ക് വലിയ ആശ്വാസമാകും.
5. സാങ്കേതിക പിന്തുണയും മെൻഡർഷിപ്പും ഉറപ്പാക്കുക
ആശയങ്ങളെ ബിസിനസ് ഉൽപ്പന്നങ്ങളാക്കി മാറ്റാൻ വിദഗ്ധരുടെ മാർഗനിർദേശം തേടേണ്ടതുണ്ട്.
ഡിജിറ്റൽ സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ ഇൻക്യുബേഷൻ സൗകര്യങ്ങളും രാജ്യാന്തര എക്സ്പോഷറും കേരള സ്റ്റാർട്ടപ്പ് മിഷൻ വഴി ലഭ്യമാകുന്നതാണ്. 6.
ചെറിയ തുടക്കം, വലിയ ലക്ഷ്യങ്ങൾ
കുറഞ്ഞ ചെലവിൽ ഉൽപ്പന്നം വിപണിയിൽ പരീക്ഷിച്ച് ലാഭകരമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം കൂടുതൽ നിക്ഷേപം നടത്തുക. ബിസിനസ് തുടങ്ങും മുൻപ് ഡിജിറ്റൽ സാധ്യതകൾ, സ്വന്തം പരിചയസമ്പത്ത്, ലഭ്യമാകുന്ന സർക്കാർ ആനുകൂല്യങ്ങൾ, ഉപഭോക്താക്കളുടെ താൽപ്പര്യം എന്നിവ കൃത്യമായി വിലയിരുത്തേണ്ടതാണ്.
കമ്പനി രജിസ്ട്രേഷനും ഫണ്ട് കൈമാറ്റങ്ങളും ചാർട്ടേഡ് അക്കൗണ്ടന്റുമായി ആലോചിച്ച് നിയമവിധേയമായാണെന്ന് ഉറപ്പുവരുത്താൻ പ്രത്യേകം ശ്രദ്ധിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

