ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്ലെയിംഗ് ഇലവന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തി മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളോ പുറത്തുനിന്നുള്ള അഭിപ്രായങ്ങളോ അല്ല ടീം സെലക്ഷനെ സ്വാധീനിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ടീമിന്റെ ഡ്രസിംഗ് റൂമിലുള്ളവരുടെ പ്രകടനവും വിജയസാധ്യതകളും വിലയിരുത്തി ക്യാപ്റ്റനും കോച്ചും ചേർന്നാണ് അന്തിമ തീരുമാനമെടുക്കുന്നത് എന്ന് അദ്ദേഹം ജിയോസ്റ്റാറിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അടുത്തിടെ നടന്ന ടി20 പരമ്പരയ്ക്കിടെ സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി എന്നിവരുടെ പ്ലെയിംഗ് ഇലവനിലെ ഇടം സംബന്ധിച്ച് നടന്ന ചര്‍ച്ചകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ വൈഭവ് സൂര്യവംശിക്ക് അവസരം നല്കാന് സഞ്ജു സാംസണിനെ പുറത്തിടേണ്ടി വന്നത് തന്റെ കോച്ചിംഗ് കരിയറിലെ ഏറ്റവും പ്രയാസകരമായ തീരുമാനമായിരുന്നുവെന്നും അതുമൂലം തനിക്ക് ഉറക്കം പോലും നഷ്ടപ്പെട്ടിരുന്നുവെന്നും ഗൗതം ഗംഭീർ വെളിപ്പെടുത്തി. ഈ വിഷയങ്ങളെല്ലാം സഞ്ജു സാംസണുമമായി തുറന്നു സംസാരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകകപ്പിലെ മികച്ച താരത്തെയാണ് അന്ന് പുറത്തിരുത്തേണ്ടി വന്നത്. അതിനൊരു കാരണം വൈഭവ് സൂര്യവംശിയുടെ മാസ്മരിക ഫോം ആയിരുന്നു.
ആ പരമ്പര വിജയിക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നുവെന്നും ഗംഭീർ വ്യക്തമാക്കി. ദീര്‍ഘകാലമായി മികച്ച സംഭാവനകള്‍ നല്കിയ സഞ്ജു സാംസണിനെപ്പോലെയുള്ള പ്രതിഭകളെ മൂന്നോ നാലോ പരാജയങ്ങളുടെ പേരില്‍ പെട്ടെന്ന് തള്ളിക്കളയാനാകില്ല.
കളിക്കാര്‍ക്ക് ടീമിനുള്ളില്‍ പൂര്‍ണ സുരക്ഷിതത്വബോധം ഉറപ്പാക്കാനാണ് മാനേജ്മെന്റ് എപ്പോഴും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മികച്ച കോമ്പിനേഷൻ കണ്ടെത്താനാണ് താൻ എപ്പോഴും ശ്രമിക്കുന്നത്.
അഫ്ഗാനിസ്ഥാനെതിരെ സഞ്ജു സാംസണും അഭിഷേകും പ്രതീക്ഷക്കൊത്തുയര്‍ന്നു. വൈഭവ് സൂര്യവംശി വളരെ ചെറിയ പ്രായമുള്ള താരമാണ്.
അദ്ദേഹത്തിന് മുന്നില്‍ ഏറെ സമയമുണ്ട്. എന്നാല്‍, അധികകാലം പ്ലെയിംഗ് ഇലവനില്‍ നിന്ന് വൈഭവ് സൂര്യവംശിയെ മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്നും ഗൗതം ഗംഭീർ കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

