ലക്നൗ ∙ കുടുംബത്തിൽനിന്ന് ഒരാൾപോലും 2047 വരെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകില്ലെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 2017ലേതിനേക്കാൾ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കേശവ് പ്രസാദ് മൗര്യ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. 2027ലെ യുപി തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം തടയാൻ ആർക്കും കഴിയില്ല.
ഉത്തർപ്രദേശിൽ പാർട്ടി ഹാട്രിക് നേടും. യാദവരുടെ അടക്കം പിന്തുണ സമാജ്വാദി പാർട്ടി ലഭിച്ചാലും അത് തിരഞ്ഞെടുപ്പിൽ അവർക്ക് ഗുണംചെയ്യില്ല.
സംവരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതാണ് 2024ൽ എസ്പി-കോൺഗ്രസ് സഖ്യത്തിനു നേട്ടമുണ്ടാക്കാൻ കാരണമായത്. 2024ലെ ഫലം 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ബിജെപി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും.
സമാജ്വാദി പാർട്ടിക്ക് ക്രിമിനൽ പശ്ചാത്തലമുള്ളവരുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ടെന്ന പറഞ്ഞ മൗര്യ തന്റെ ആഗ്രഹം പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾക്ക് കാരണമാകില്ലെന്നും അവകാശപ്പെട്ടു.
തിരഞ്ഞെടുപ്പുകൾ കൂട്ടായ നേതൃത്വത്തിലാണ് ബിജെപി നേരിടുന്നത്. ആരാകും മുഖ്യമന്ത്രിയെന്ന് തിരഞ്ഞെടുപ്പിനു ശേഷം തീരുമാനമെടുക്കും.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ്തുമായി തനിക്ക് യാതൊരു ഭിന്നതയുമില്ല. ഭിന്നതകളുണ്ടായിരുന്നെങ്കിൽ താൻ ഉപമുഖ്യമന്ത്രിയും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയും ആയി തുടരില്ലായിരുന്നു.
അഖിലേഷ് യാദവ്ഇന് പിതാവുമായും അമ്മാവനുമായും ഭിന്നതകളുണ്ടായിരുന്നുവെന്നും അതിനാൽ തന്നെക്കുറിച്ച് ഇത്തരത്തിൽ സംസാരിക്കരുതെന്നും മൗര്യ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

