കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനമായ ഇൻഫോപാർക്ക് ലൈനിലേക്കുള്ള ആവശ്യമായ റെയിലുകൾ കൊച്ചിയിൽ എത്തിച്ചേർന്നു.
കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള 11 കിലോമീറ്റർ ദൂരമുള്ള പുതിയ പാതയ്ക്കായി 44 കിലോമീറ്റർ ട്രാക്ക് റെയിലുകളാണ് എത്തിച്ചിരിക്കുന്നത്. ഛത്തീസ്ഗഡിലെ റായ്ഗഡിലുള്ള ജിൻഡാൽ സ്റ്റീൽ ലിമിറ്റഡ് പ്ലാന്റിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ ‘ഹെഡ് ഹാർഡൻഡ് റെയിലുകൾ’ നിർമിച്ചിട്ടുള്ളത്.
കെഎംആർഎൽ പ്രതിനിധികൾ, ജനറൽ കൺസൽട്ടന്റായ സിസ്ട്ര, ഗുണനിലവാര പരിശോധനാ ഏജൻസിയായ റൈറ്റ്സ് എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നിർമാണവും അവലോകനങ്ങളും വിജയകരമായി പൂർത്തിയാക്കിയത്. ടെക്സ്മാകോ റെയിൽ എൻജിനീയറിങ് കമ്പനിക്കാണ് ട്രാക്ക് നിർമാണത്തിന്റെ ചുമതല.
പ്രൈം റെയിൽ കമ്പനിയാണ് ഇതിന്റെ ട്രാക്ക് ഡിസൈൻ തയ്യാറാക്കുന്നത്. ട്രാക്ക് സ്ഥാപിക്കുന്നതിനുള്ള അലൈൻമെന്റ് ഡിസൈനുകളും മറ്റ് പ്രാഥമിക മുന്നൊരുക്കങ്ങളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
ഈ പുരോഗതിയോടെ കൊച്ചി മെട്രോയുടെ രണ്ടാം പാതയുടെ നിർമാണ പ്രവർത്തനങ്ങൾ നിർണായകമായ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന് കെഎംആർഎൽ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

