സംസ്ഥാനത്തെ കാത്തിരിക്കുന്ന ചരിത്രപ്രസിദ്ധമായ 30 കോടി രൂപയുടെ ഓണം ബംപർ നറുക്കെടുപ്പിന് ഇനി വെറും നാല് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. റെക്കോർഡ് ഭേദിച്ചുള്ള വിൽപനയാണ് ഇത്തവണ സംസ്ഥാനത്തുടനീളം നടക്കുന്നത്.
90 ലക്ഷം ടിക്കറ്റുകൾ വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ജൂലൈ 20നാണ് ടിക്കറ്റ് വിൽപന ഔദ്യോഗികമായി ആരംഭിച്ചത്. സമ്മാനത്തുക 30 കോടിയായി ഉയർത്തിയതിനു ശേഷമുള്ള ആദ്യത്തെ നറുക്കെടുപ്പാണ് വരുന്ന 26-ാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് നടക്കാനിരിക്കുന്നത്.
ലോട്ടറി ഓഫിസ് അധികൃതരുടെ ഔദ്യോഗിക കണക്കുപ്രകാരം, ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നര വരെ ആകെ 87,62,330 ഓണം ബംപർ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞിട്ടുള്ളത്. ആകെ അടിച്ച ടിക്കറ്റുകളിൽ ഇനി വിൽക്കാൻ ബാക്കിയുള്ളത് വെറും 2,37,670 ടിക്കറ്റുകൾ മാത്രമാണ്.
വരുന്ന ദിവസങ്ങളിൽ ബാക്കി വന്ന ടിക്കറ്റുകൾ കൂടി പൂർണ്ണമായി വിറ്റുതീരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷത്തെ ഓണം ബംപറിന്റെ ഒന്നാം സമ്മാനത്തുക 25 കോടിയായിരുന്നു.
ആ വർഷം ആകെ പ്രിന്റ് ചെയ്ത 75 ലക്ഷം ടിക്കറ്റുകളും പൂർണ്ണമായി വിറ്റുപോകുകയും ചെയ്തിരുന്നു. എക്കാലത്തെയും പോലെ ഇത്തവണയും ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ടത് പാലക്കാട് ജില്ലയിലാണ്.
പാലക്കാട്ടെ ജില്ലാ, സബ് ഓഫിസുകൾ വഴി ഇതുവരെ 20.95 ലക്ഷം ടിക്കറ്റുകളാണ് വിപണിയിലെത്തിയത്. തൃശൂർ ജില്ലയിൽ മൂന്ന് ഓഫിസുകൾ മുഖേന 10.39 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞു.
മറ്റ് ജില്ലകളിലെ വിൽപന കണക്കുകൾ ഇങ്ങനെയാണ്: തിരുവനന്തപുരം (8.31 ലക്ഷം), എറണാകുളം (7.47 ലക്ഷം), കൊല്ലം (5.91 ലക്ഷം), കോട്ടയം (5.56 ലക്ഷം), കണ്ണൂർ (5.46 ലക്ഷം), കോഴിക്കോട് (5.06 ലക്ഷം), ആലപ്പുഴ (4.17 ലക്ഷം), ഇടുക്കി (3.29 ലക്ഷം), മലപ്പുറം (2.81 ലക്ഷം), വയനാട് (2.78 ലക്ഷം), കാസർകോട് (2.65 ലക്ഷം) എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ കണക്കുകൾ. കാസർകോട്ടെ ആവേശകരമായ വിൽപന
കാസർകോട് ജില്ലയിലും ഓണം ബംപർ ടിക്കറ്റുകളുടെ വിൽപന അതിവേഗത്തിലാണ് മുന്നേറുന്നത്.
കഴിഞ്ഞ വർഷം ജില്ലയിൽ ആകെ വിൽപന നടത്തിയത് 2.59 ലക്ഷം ടിക്കറ്റുകളായിരുന്നു. എന്നാൽ ഇന്നലെ വൈകിട്ട് മൂന്നര വരെയുള്ള കണക്കുകൾ പ്രകാരം 2.65 ലക്ഷം ടിക്കറ്റുകളാണ് കാസർകോട്, കാഞ്ഞങ്ങാട് ലോട്ടറി ഓഫിസുകൾ വഴി മാത്രം വിറ്റഴിച്ചത്.
കഴിഞ്ഞ തവണ കാസർകോട് ഓഫിസിൽ നിന്ന് 1.58 ലക്ഷം ടിക്കറ്റുകളും കാഞ്ഞങ്ങാട്ടുനിന്ന് 1.01 ലക്ഷം ടിക്കറ്റുകളുമാണ് വിറ്റത്. ജില്ലയിലെ ചെറുകിട, വൻകിട
ഏജന്റുമാർ ഇനിയും ടിക്കറ്റുകൾക്കായി ഓഫിസുകളിലേക്ക് എത്തുന്നതായി അധികൃതർ വ്യക്തമാക്കി. സാധാരണ ചെറുകിട
കച്ചവടക്കാർ ജില്ലയിലെ മൊത്ത വ്യാപാരികളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ജില്ലയിലെ ലോട്ടറി മൊത്തവ്യാപാരികൾ സംസ്ഥാനത്തെ മറ്റ് വിവിധ ജില്ലകളിലെ ടിക്കറ്റുകളുടെ വിൽപനയും കാസർകോട് കേന്ദ്രീകരിച്ച് നടത്തുന്നുണ്ട്.
30 കോടി രൂപയുടെ ചരിത്രപരമായ ഒന്നാം സമ്മാനത്തിന് പുറമേ, ഒരു കോടി രൂപ വീതം രണ്ടാമത്തെ സമ്മാനവും 25 ലക്ഷം രൂപ വീതം മൂന്നാമത്തെ സമ്മാനവും 20 പേർക്ക് വീതം ലഭിക്കും. ജില്ലയിൽ ടിക്കറ്റുകൾ വാങ്ങുന്നവരിൽ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികളാണ്.
ജില്ലയുടെ അതിർത്തി പ്രദേശങ്ങളായ തലപ്പാടി, ജാൽസൂർ, പെർള തുടങ്ങിയ ഭാഗങ്ങളിൽ നിരവധി ലോട്ടറി സ്റ്റാളുകളാണ് ഈ സീസണിൽ സജീവമായി പ്രവർത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

