കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച കൊടകര കുഴൽപ്പണ ഇടപാട് കേസിൽ നിർണ്ണായക നിയമനടപടി. കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണവും ഇ ഡി കേസും ഇനി ഒരുമിച്ച് വിചാരണ ചെയ്യും.
ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് കേസ് ഇരിങ്ങാലക്കുട കോടതിയിൽ നിന്നും കലൂർ പിഎംഎൽഎ കോടതിയിലേക്ക് മാറ്റി ഉത്തരവായി.
രണ്ട് കേസുകളും ഒരേ വേദിയിൽ ഒന്നിച്ച് വിചാരണ ചെയ്യണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം, ക്രൈംബ്രാഞ്ച് കേസ് പിഎംഎൽഎ കോടതിയിലേക്ക് മാറ്റുന്നതിനെതിരെ മുൻപ് സംസ്ഥാന സർക്കാർ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
ഇത് സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമായി മാറുമെന്നായിരുന്നു കോടതിയിൽ സർക്കാരിന്റെ പ്രധാന വാദം. എന്നാൽ, ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് ഇഡിയുടെ ആവശ്യം കോടതി അനുവദിച്ചത്.
2021-ൽ നടന്ന ഈ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഇനി പുതിയ കോടതി നടപടികളിലേക്ക് കടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

