മാധ്യമപ്രവർത്തന സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിൽ അമർഷം ശക്തമാക്കി പ്രമുഖ അമേരിക്കൻ ദൃശ്യമാധ്യമങ്ങൾ. വാഷിങ്ടൺ വൈറ്റ് ഹൗസ് വളപ്പിൽ പുതുതായി നിർമിച്ച ഹെലികോപ്റ്റർ ലാൻഡിങ് പാഡിന്റെ ഉദ്ഘാടനച്ചടങ്ങാണു പ്രമുഖ ടിവി ചാനലുകൾ ഒത്തൊരുമിച്ച് ബഹിഷ്കരിച്ചത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ച മാധ്യമ വിലക്കുനയത്തിൽ പ്രതിഷേധിച്ചായിരുന്നു ഈ മാധ്യമങ്ങളുടെ കടുത്ത നടപടി. വാഷിങ്ടൺ ഡിസിയിൽ നടന്ന ചടങ്ങിൽ നാട
മുറിച്ച് ഹെലിപാഡ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയാണ് പ്രധാന വാർത്താ ചാനലുകൾ ഒഴിവാക്കിയത്. എംഎസ് നൗ, സിഎൻഎൻ, പൊളിറ്റിക്കോ എന്നീ മാധ്യമങ്ങളെ കഴിഞ്ഞദിവസം വൈറ്റ് ഹൗസ് റിപ്പോർട്ടിങ്ങിൽനിന്ന് ഭരണകൂടം വിലക്കിയിരുന്നു.
ഇതിൽ സിഎൻഎൻ അടക്കമുള്ള സ്ഥാപനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് എബിസി, സിബിഎസ്, എൻബിസി, ഫോക്സ് ന്യൂസ് എന്നീ പ്രമുഖ ചാനലുകൾ ട്രംപിന്റെ ഹെലിപാഡ് ഉദ്ഘാടനം സംഘടിതമായി ബഹിഷ്കരിച്ചത്. എന്നാൽ ചാനലുകളുടെ ബഹിഷ്കരണത്തോടുള്ള പ്രതികരണം ട്രംപ് പരസ്യമാക്കിയില്ല.
എങ്കിലും, ഇന്ന് വൈറ്റ് ഹൗസ് സന്ദർശിക്കുന്ന ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പുതിയ ഹെലിപാഡ് കണ്ട് അദ്ഭുതപ്പെടുമെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അവകാശപ്പെട്ടു. അതേസമയം, വൈറ്റ് ഹൗസിൽ ഏർപ്പെടുത്തിയിരിക്കുന്ന ഏകപക്ഷീയമായ വിലക്കിനെതിരെ മാധ്യമ സ്ഥാപനങ്ങൾ ഇതിനോടകം തന്നെ നിയമനടപടിയുടെ ഭാഗമായി കോടതിയെ സമീപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

