കൊച്ചി കാക്കനാടിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം. ഹോസ്റ്റലിൽ നിന്ന് പുറത്തേക്ക് വിളിച്ചിറക്കിയ ശേഷം യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം നടന്നു.
സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ ആലപ്പുഴ സ്വദേശിനിയായ ജയശ്രീ (42)യെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ പത്തനംതിട്ട
സ്വദേശി അനിൽകുമാറിനെ പൊലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന് ഇരയായ ജയശ്രീ, അനിൽകുമാറിന്റെ രണ്ടാം ഭാര്യയാണെന്നാണ് പ്രാഥമിക വിവരം ലഭിക്കുന്നത്.
ഇന്നലെ രാത്രി 9 മണിയോടെയാണ് നാടിനെ ഞെട്ടിച്ച ഈ ക്രൂരകൃത്യം അരങ്ങേറിയത്. എൻജിഒ ക്വാർട്ടേഴ്സിനു സമീപമുള്ള അമ്പാടിമൂലയിൽ ജയശ്രീ താമസിച്ചിരുന്ന സ്വകാര്യ ഹോസ്റ്റലിന് മുന്നിൽ വെച്ചാണ് ആക്രമണം ഉണ്ടായത്.
പ്രതി കാനിൽ കരുതിയിരുന്ന മണ്ണെണ്ണ യുവതിയുടെ ശരീരത്തിലേക്കും മുഖത്തേക്കും ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

