മണ്ണാർക്കാട്∙ അട്ടപ്പാടി ചുരത്തിലെ പത്താം വളവിൽ റോഡിനു മധ്യത്തിൽ ഗർത്തം രൂപപ്പെട്ട പശ്ചാത്തലത്തിൽ ഇതുവഴിയുള്ള ചരക്കുവാഹനങ്ങളുടെ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി.
പൊതുമരാമത്ത് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. കൾവർട്ടിന്റെ സ്ലാബ് തകർന്നാണ് റോഡിന്റെ മധ്യഭാഗത്ത് വലിയ കുഴി രൂപപ്പെട്ടിട്ടുള്ളത്.
അപകടസാധ്യത ഒഴിവാക്കുന്നതിന്റെ ഭാഗമായി ഗർത്തത്തിന് ഇരുവശത്തുമായി ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. തകർന്ന കൾവർട്ടിന്റെ പരിശോധന ഇന്ന് ആരംഭിക്കുമെന്നും, എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വകുപ്പ് അധികൃതർ വ്യക്തമാക്കി.
കൾവർട്ട് പൂർണ്ണമായി തകരുന്ന സാഹചര്യം ഉണ്ടായാൽ അട്ടപ്പാടി-മണ്ണാർക്കാട് റൂട്ടിലെ ഗതാഗതം പൂർണ്ണമായും സ്തംഭിക്കും. മണ്ണാർക്കാട്ടുനിന്ന് അട്ടപ്പാടിയിലേക്ക് നിലവിൽ മറ്റ് യാത്രാമാർഗ്ഗങ്ങൾ ലഭ്യമല്ല.
ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ഈ റൂട്ടിലൂടെ യാത്ര ചെയ്യുന്നത്. റേഷൻ അരി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ മണ്ണാർക്കാട്ടുനിന്നും ചുരം പാതയിലൂടെയാണ് അട്ടപ്പാടിയിലേക്ക് എത്തിക്കുന്നത്.
ഗതാഗത തടസ്സമുണ്ടായാൽ ഇതും വലിയ പ്രതിസന്ധിയിലാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

