തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ വീടിന് നേരെ വീണ്ടും സ്ഫോടകവസ്തു എറിഞ്ഞതായി റിപ്പോർട്ട്. പുതുക്കരി വയലിൽ വീട് വിജയൻ എന്നയാളുടെ വസതിക്ക് നേരെയാണ് ബോംബേരുണ്ടായത്.
കഴിഞ്ഞ ദിവസം അർധരാത്രി 12:45-ഓടെയാണ് ഈ അതിക്രമം നടന്നത്. ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചെത്തിയ രണ്ട് അജ്ഞാതർ വീട് ലക്ഷ്യമാക്കി നാല് തവണയാണ് സ്ഫോടകവസ്തുക്കൾ വലിച്ചെറിഞ്ഞത്.
ഇതിൽ മൂെണ്ണം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുണ്ടായി. എന്നാൽ ഒരെണ്ണം പൊട്ടാത്ത നിലയിലാണ് കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് ഫോറൻസിക് സംഘം സ്ഥലത്തെത്തി ആവശ്യമായ പരിശോധനകൾ നടത്തിയിട്ടുണ്ട്. ഏകദേശം ഒമ്പത് മാസം മുമ്പ് ഇതേ വീടിന് നേരെ അക്രമികൾ തീയിട്ടിരുന്നു.
ഇതിനുപുറമെ, ഒരു ആഴ്ചമുമ്പ് പ്രദേശത്തെ സിപിഎം ശാർക്കര ലോക്കൽ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് അംഗവുമായ ബീജ സുരേഷിന്റെ വീടിനുനേരെയും സമാന രീതിയിൽ അജ്ഞാത സംഘത്തിന്റെ ബോംബേർ ഉണ്ടായിരുന്നു. അന്ന് സിസിടിവി ദൃശ്യങ്ങളിൽ റെയിൻകോട്ട് ധരിച്ച് ബൈക്കിലെത്തിയ മൂന്ന് പേരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിരുന്നെങ്കിലും, ഈ സംഭവത്തിൽ ഇതുവരെയും പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല.
നിലവിലെ ആക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ സംഘങ്ങളാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, ആദ്യ സംഭവങ്ങളിലെ പ്രതികളെ പിടികൂടാൻ കഴിയാത്തതാണ് തുടർച്ചയായ ഇത്തരം ആക്രമണങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

