
സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ അൽ ഖോബാർ കോർണിഷ് സോക്കർ ക്ലബ് റെദ കം യുണൈറ്റഡ് ട്രേഡിങ്ങിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ചു വരുന്ന ആറാമത് സീനിയർ പ്ലസ് 40 സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ്റിലെ ഫൈനൽ മത്സരം നാളെ നടക്കും. അൽകോബാർ ഗൊസൈബി സ്റ്റേഡിയത്തിൽ രാത്രി 8:30 ന് ആരംഭിക്കുന്ന വാശിയേറിയ കലാശ പോരാട്ടത്തിൽ യുഎഫ്സി അൽ ഖോബാർ ടേസ്റ്റി ഖത്തീഫുമായി മാറ്റുരക്കും.
കഴിഞ്ഞ ദിവസം നടന്ന വീശിയേറിയ ആദ്യ സെമി ഫൈനൽ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഇംക്കോയെ പരാജയപ്പെടുത്തിയാണ് യുഎഫ്സി അൽ ഖോബാർ ഫൈനലിൽ പ്രവേശിച്ചത്. ഈ മത്സരത്തിലെ ഏറ്റവും നല്ല കളിക്കാരനായി യുഎഫ്സി അൽ ഖോബാറിൻറ്റെ മാനു സിദ്ധീഖിനെ തെരെഞ്ഞെടുത്തു. ഫിനിക്സ് എസ്സി ദമ്മാമും ടേസ്റ്റി ഖത്തീഫും തമ്മിൽ നടന്ന രണ്ടാമത് നടന്ന സെമിഫൈനൽ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ഫിനിക്സ് എസ്സി ദമ്മാമിനെ പരാജയപ്പെടുത്തിയാണ് ടേസ്റ്റി ഖത്തീഫ് ഫൈനൽ യോഗ്യത നേടിയത്.
ഈ മത്സരത്തിലെ മികച്ച കളിക്കാരനായി തെരെഞ്ഞെടുത്ത ടേസ്റ്റി ഖത്തീഫിൻറ്റെ ഹസിക്കുള്ള ട്രോഫി പൗര പ്രമുഖൻ കബീർ ഹാജി രാമന്തളി സമ്മാനിച്ചു.അഷ്റഫ് സികെവി, നിസാർ അൽ കറക്, ശറഫുദ്ധീൻ റോയൽ മലബാർ, എന്നിവർ അതിഥികളായെത്തി. ജുനൈന്ദ് നീലേശ്വരം , സമദ് കാടങ്കോട്, അഷ്റഫ് സോണി , സമീർ കരമന, വസീം ബീരിച്ചേരി, സബാഹ് കോഴിക്കോട് ,ഹനീഫ് മഞ്ചേരി, ഷാഫി കോഴിക്കോട്, റഷീദ് റവാബി , റഹീം രാമന്തളി എന്നിവർ സംഘാടനത്തിന് നേതൃത്വം നൽകി. നാളെ ഫൈനൽ മത്സരത്തിന് ശേഷം നടക്കുന്ന സമാപന പരിപാടിയിൽ സ്വദേശി പ്രമുഖരടക്കം സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിക്കും.
Story Highlights: Al Khobar Cornish Soccer Club Football Fair; The grand finale is tomorrow
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]