കൊച്ചി: ആലുവ ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് അസിസ്റ്റന്റിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ മുഖ്യപ്രതി പോലീസ് പിടിയിൽ. തായിക്കാട്ടുകര പൈപ്പ്ലൈൻ റോഡിൽ മുതിരക്കാട് വീട്ടിൽ മുഹമ്മദ് റിസ്വാൻ (24) ആണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
കൃത്യത്തിന് ശേഷം ഒളിവിൽ പോയ ഇയാൾ തൃശൂർ ജില്ലയിൽ ഒളിവിൽ കഴിഞ്ഞുവരവെയാണ് പോലീസിന്റെ വലയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.
കൈക്കുണ്ടായ മുറിവ് ശരിയായ വിധത്തിൽ കെട്ടിയില്ലെന്ന് ആരോപിച്ചാണ് പ്രതികൾ നഴ്സിംഗ് അസിസ്റ്റന്റിനെ ആക്രമിച്ചത്. കേസിൽ ഉൾപ്പെട്ട
രണ്ടാം പ്രതിയെ സംഭവം നടന്ന് അടുത്ത ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നിലവിൽ ആലുവ സബ് ജയിലിൽ റിമാൻഡിലാണ്.
അറസ്റ്റിലായ ഒന്നാം പ്രതിയായ മുഹമ്മദ് റിസ്വാൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിൽ മാസം കുട്ടമശ്ശേരിയിൽ വെച്ച് കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ ആക്രമിച്ച സംഭവത്തിലും ഇയാൾ പ്രതിയാണ്.
ആശുപത്രി ജീവനക്കാർക്കും സ്ഥാപനങ്ങൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള കർശന നിയമവ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റം തെളിഞ്ഞാൽ അഞ്ച് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആലുവ സിഐ പി.എം. ഷമീർ, സിപിഒമാരായ കെ.എം.
മനോജ്, മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് ഷാഹിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

