പ്രശസ്ത നടൻ ടൊവിനോ തോമസ് നായകനായി എത്തിയ ‘നരിവേട്ട’ എന്ന ചിത്രത്തിന് ശേഷം പുതിയ പ്രൊജക്റ്റുകളുമായി ഇന്ത്യൻ സിനിമാ കമ്പനി രംഗത്ത്. ടിപ്പുഷാൻ വി ഇ, ഷിയാസ് ഹസൻ എന്നിവരുടെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ബാനറിന്റെ പുതിയ ചിത്രത്തിന്റെ (പ്രൊഡക്ഷൻ നമ്പർ 4) ഔദ്യോഗിക പൂജാ ചടങ്ങുകൾ സമാപിച്ചു.
ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കിരൺ കെ എസ് ആണ്. നിർമ്മാതാക്കളും അണിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ പ്രമുഖ സംവിധായകരായ ഗിരീഷ് എ ഡി, ഡൊമിനിക് അരുൺ എന്നിവരും സന്നിഹിതരായിരുന്നു.
ചടങ്ങിൽ ഗിരീഷ് എ ഡി ആദ്യ ഭദ്രദീപം തെളിയിച്ചും ക്ലാപ്പ് നൽകിയും ചിത്രത്തിന് തുടക്കം കുറിച്ചു. ചിത്രത്തിലെ അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ തുടങ്ങിയ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ വൈകാതെ തന്നെ ഔദ്യോഗികമായി പുറത്തുവിടും.
വ്യത്യസ്തമായ പ്രമേയങ്ങളിലുള്ള ചിത്രങ്ങളാണ് നരിവേട്ടയ്ക്ക് ശേഷം ഈ ബാനർ നിർമ്മിക്കുന്നത്. ബാനറിന്റെ പുതിയ ചിത്രമായ പ്രൊഡക്ഷൻ നമ്പർ 3 ന്റെ മൈസൂരിലെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിരുന്നു.
ഷറഫുദ്ദീൻ, അലൻ ബിൻ സിറാജ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ കുടുംബ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത് ജിതേഷ് എസ് റാം ആണ്. പുതുമുഖ താരങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള മറ്റ് നിരവധി പദ്ധതികളുടെ പ്രവർത്തനങ്ങളും ബാനറിന്റെ കീഴിൽ പുരോഗമിക്കുന്നുണ്ട്.
ആദ്യ ചിത്രമായ നരിവേട്ട പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച സ്വീകാര്യത നേടിയതോടെയാണ് കൂടുതൽ മികവുറ്റ പ്രോജക്ടുകളുമായി നിർമ്മാണ കമ്പനി വീണ്ടും എത്തിയത്. നിലവിൽ ഈ ബാനറിന്റെ കീഴിൽ ഒരേസമയം മൂന്നോളം ചിത്രങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് സജീവമായി പുരോഗമിക്കുന്നത്.
ചിത്രത്തിന്റെ അണിയറ പ്രവർത്തകർ:
ഛായാഗ്രഹണം: ദീപക് ഡി മേനോൻ
എഡിറ്റർ: ആകാശ് ജോസഫ്
സംവിധാനം/സംഗീതം: ബിബിൻ അശോക്
കലാസംവിധാനം: ഔസേപ്പ് ജോൺ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: പ്രണവ് പറശ്ശിനി
പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി തോമസ്
പി.ആർ.ഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

