എറണാകുളം റീജിയണിലെ കേന്ദ്രീയ വിദ്യാലയ സംഘടനയുടെ റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 55-ാമത് കേന്ദ്രീയ വിദ്യാലയ സംഘടന (കെവിഎസ്.) ദേശീയ കായികമേള (ഗേൾസ്) അത്ലറ്റിക്സിന് പട്ടത്ത് സമാപനമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കേന്ദ്രീയ വിദ്യാലയങ്ങളിൽ നിന്നെത്തിയ വിദ്യാർഥിനികളാണ് മൽസരങ്ങളിൽ മാറ്റുരച്ചത്.
സമാപനച്ചടങ്ങിൽ പിഎം ശ്രീ കേന്ദ്രീയ വിദ്യാലയ പട്ടം പ്രിൻസിപ്പൽ ആർ. ഗിരി ശങ്കരൻ തമ്പി മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ പി.ജി.ടി. (ഹിന്ദി) ഡോ.
ജെ. കൃഷ്ണകുമാർ, റീജിയണൽ സ്പോർട്സ് സെൽ ഇൻചാർജ് ബിനു അശോകൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് മൽസര ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങൾക്ക് മെഡലുകൾ സമ്മാനിച്ചു. ചെന്നൈ റീജിയൺ ആണ് ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി കരസ്ഥമാക്കിയത്.
ജയ്പൂർ റീജിയൺ ആണ് റണ്ണേഴ്സ് അപ്പ്. കായികമേളയുടെ വിജയകരമായ നടത്തിപ്പിന് പിന്നിൽ പ്രവർത്തിച്ചവരെ ചടങ്ങിൽ ആദരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

