പെരുവയിലെ സാമൂഹിക നീതി വകുപ്പിന്റെ സർക്കാർ വൃദ്ധസദനവും അതിനോട് ചേർന്നുള്ള അങ്കണവാടിയും നാടിന്റെ കൂട്ടായ്മയിലൂടെ പുതിയൊരു ജീവിതത്തിലേക്ക്. കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ കോടികൾ മുടക്കി നിർമിച്ച ഈ സ്ഥാപനങ്ങൾ ആരും തിരിഞ്ഞുനോക്കാതെ കാടും പടർപ്പും കയറി ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുകയായിരുന്നു.
ഈ സ്ഥാപനങ്ങളുടെ ശോച്യാവസ്ഥയും കുഞ്ഞുങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും പുറത്തുവന്നതിന് പിന്നാലെയാണ് വിവിധ സംഘടനകൾ ശുചീകരണവുമായി രംഗത്തുവന്നത്. ന്യൂസ്പ്രിന്റ് നഗർ വൈസ്മെൻ ക്ലബ്, വൈഎംസിഎ, മറ്റപ്പള്ളിക്കുന്ന് റസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വൃദ്ധസദനത്തിന്റെയും അങ്കണവാടിയുടെയും പരിസരം വെട്ടിത്തെളിച്ച് വൃത്തിയാക്കിയത്.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. വെള്ളൂർ എസ്എച്ച്ഒ ജയകുമാർ, വൈസ്മെൻ ക്ലബ് പ്രസിഡന്റ് റോബർട്ട് തോട്ടുപുറം, സെക്രട്ടറി രാജീവ്.പി.വി, ഡോ.
ഷിബു.എം.സി, ദീപകുമാർ.കെ.ആർ, എബി സഖറിയ, തോമസ് ചെറിയാൻ, വിജു മുറംതൂക്കിൽ, എബ്രഹാം തോട്ടുപുറം, വൈസ് ലിംഗ്സ് പ്രസിഡന്റ് ആശിഷ് സാബു, അനീഷ്, ഹേമന്ദ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

