ലോക കേരളസഭയുമായി ബന്ധപ്പെട്ട നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ രംഗത്ത്.
ലോക കേരളസഭ തുടരില്ല എന്നത് യുഡിഎഫ് എടുത്ത സുപ്രധാന രാഷ്ട്രീയ തീരുമാനമാണെന്നും, അതിൽ ഒരുവിധ മാറ്റവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ സംഘടിപ്പിച്ചത് പോലുള്ള മാതൃകയിൽ ലോക കേരളസഭ മുന്നോട്ട് കൊണ്ടുപോകാൻ നിലവിലെ സർക്കാർ ആലോചിക്കുന്നില്ല.
പരിപാടിയുടെ ആറാമത് പതിപ്പിനായി സർക്കാർ ഫണ്ടിൽ നിന്നും ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. അതേസമയം, ലോക കേരളസഭ സെക്രട്ടേറിയറ്റിനായി നിലവിൽ ഒരു ഓഫീസ് പ്രവർത്തിക്കുന്നുണ്ട്.
ഈ ഓഫീസിന്റെ ഭരണപരമായ ചെലവുകൾക്കും, നോർക്കയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉൾപ്പെടെയുള്ള ചില പ്രത്യേക പരിപാടികൾക്കും മാത്രമാണ് നിലവിൽ തുക അനുവദിച്ചിട്ടുള്ളത്. പ്രവാസികളുടെ ക്ഷേമപദ്ധതികൾക്ക് സർക്കാർ ഏറ്റവും ഉയർന്ന മുൻഗണനയാണ് നൽകുന്നത്.
ഇത്തരത്തിലുള്ള ഫലപ്രദമായ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായാണ് തുക വകയിരുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

