പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിൽ ബാർബിക്യു ചിക്കൻ ഉണ്ടാക്കുന്നതിനിടെ ഭക്ഷ്യ എണ്ണയ്ക്ക് പകരം മണ്ണെണ്ണ ഉപയോഗിച്ചതിനെ തുടർന്ന് യുവദമ്പതികൾക്ക് പൊള്ളലേറ്റ സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോംസ്റ്റേ ഉടമ അടക്കമുള്ളവരാണ് നിയമനടപടികൾക്ക് വിധേയരായത്.
പശ്ചിമബംഗാളിലെ സിത്താങ്ങിലുള്ള ഒരു ഹോംസ്റ്റേയിലാണ് ഈ ഞെട്ടിക്കുന്ന അപകടം ഉണ്ടായത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
യുവദമ്പതിമാർ അത്താഴം കഴിച്ചുകൊണ്ടിരിക്കെ തൊട്ടടുത്തുണ്ടായിരുന്ന ബാർബിക്യൂവിൽ പാചകക്കാരൻ ഭക്ഷ്യ എണ്ണയ്ക്ക് പകരം മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. തുടർന്ന് പൊടുന്നനെ തീ ആളിക്കത്തുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

