മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം ടികെ കോളനിയിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു. സംഭവത്തിൽ അഞ്ച് യുവാക്കളാണ് ഒഴുക്കിൽപ്പെട്ടത്.
ഇതിൽ നാല് പേർക്കായുള്ള രക്ഷാപ്രവർത്തനം ഊർജ്ജിതമായി പുരോഗമിക്കുകയാണ്. വൈകുന്നേരം അഞ്ച് മണിയോടെയാണ് പ്രദേശത്ത് അപ്രതീക്ഷിതമായി വലിയ മലവെള്ളപ്പാച്ചിൽ ഉണ്ടായത്.
അപകടത്തിൽപ്പെട്ട രണ്ട് പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.
നാട്ടുകാരുടെ നേതൃത്വത്തിലാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. മരിച്ചയാളുടെ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
ഒഴുക്കിൽപ്പെട്ടവരിൽ ഒരു യുവതിയും ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
നിലമ്പൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും നാട്ടുകാരും സംയുക്തമായാണ് നിലവിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

