പത്തനംതിട്ട ജില്ലയിലെ തിരുവല്ല തുകലശേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ തലവടി സ്വദേശി ദാരുണമായി അന്ത്യം സംഭവിച്ചു.
തലവടി ആനപ്രമ്പാൽ തെക്കേക്കര പറമ്പുങ്കൽ മോഹനൻ്റെ മകൻ അജീഷ് മോഹനൻ (29) ആണ് അപകടത്തിൽ മരണപ്പെട്ടത്. അജീഷ് മോഹനൻ സഞ്ചരിച്ചിരുന്ന ബൈക്കും എതിെര വന്ന പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ അജീഷിൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവസമയം അജീഷിന് ഒപ്പം ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയെ പരിക്കുകളോടെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇദ്ദേഹം ചികിത്സയിൽ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

