സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ആഡംബര റേഞ്ച് റോവർ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി മന്ത്രി കെ എം ഷാജി രംഗത്ത്.
താൻ മന്ത്രിയായ ശേഷം മാത്രം ഉപയോഗിച്ചു തുടങ്ങിയ വാഹനമല്ല ഇതെന്നും, എംഎൽഎ അല്ലാതിരുന്ന കഴിഞ്ഞ അഞ്ച് വർഷക്കാലയളവിലും ഈ വാഹനം താൻ ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മന്ത്രിസ്ഥാനം ഏറ്റെടുത്ത ശേഷം ഈ വാഹനം ഉപയോഗിച്ചത് കൃത്യമായ നിയമപരമായ അനുമതികൾ വാങ്ങിയ ശേഷമാണെന്നും, ഇതിന്റെ പേരിൽ ആർക്കും അവിഹിതമായ സഹായങ്ങൾ നൽകിയിട്ടില്ലെന്നും കെ എം ഷാജി കൂട്ടിച്ചേർത്തു. പൊതുസമൂഹം ഈ കാര്യമാണ് പരിശോധിക്കേണ്ടതെന്നും, ഇത്തരം വാഹനങ്ങൾ ഇനിയും ഉപയോഗിക്കുമെന്നും തടയാനുള്ള ഭീഷണികൾ വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കിയത് ഇങ്ങനെ: “ഞാൻ റേഞ്ച് റോവർ കാർ ഉപയോഗിച്ചതും അത് തിരിച്ചു കൊടുത്തു എന്നതും ആണ് പുതിയ വാർത്ത. നാടിനെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടതുള്ളപ്പോൾ മാധ്യമങ്ങൾ ഇതിന്റെ ഒക്കെ പുറകെ ആണോ പോകേണ്ടത്?!
സൈബർ സഖാക്കളും രാഷ്ട്രീയ ശത്രുക്കളും അവരുടെ പണി ചെയ്യുന്നതാണെന്ന് മനസ്സിലാക്കാം. ആ പണി അവർ ഇപ്പോൾ തുടങ്ങിയതുമല്ല!
മാധ്യമങ്ങൾ അങ്ങനെ ആണോ?! ഇപ്പോൾ “ഫേമസ്” ആയ റേഞ്ച് റോവർ ഞാൻ മന്ത്രി ആയപ്പോൾ ഉപയോഗിച്ചു തുടങ്ങിയതല്ല.
എത്രയോ വർഷങ്ങൾ ആയി ഞാൻ ഇടക്കിടെ ഉപയോഗിക്കുന്ന വാഹനം ആണ്. ഞാൻ ഒരധികാര സ്ഥാനത്തും ഇല്ലാതിരുന്ന കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഒരു പാട് തവണ ഞാൻ ഈ വാഹനം ഉപയോഗിച്ചിട്ടുണ്ട്.
നിരവധി തവണ വരികയും തിരിച്ചു പോകുകയും ചെയ്തിട്ടുണ്ട്. മാധ്യമ പ്രവർത്തകരെ, നിങ്ങളുടെ ആർക്കൈവിൽ നോക്കിയാൽ അത് കാണാം.
എനിക്ക് ഒരു പാട് നല്ല സൗഹൃദങ്ങൾ ഉണ്ട്. അവരിൽ പലർക്കും മുന്തിയ വാഹനങ്ങളും ഉണ്ട്.
അവരിൽ ആരുടെ വണ്ടിയും നടപടിക്രമങ്ങൾ പാലിച്ചു കൊണ്ട് ഉപയോഗിക്കുന്നതിൽ എന്തെങ്കിലു തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.” ഈ വിഷയത്തിൽ എന്തെങ്കിലും നിയമപരമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. തനിക്ക് ഇത്തരം വാഹനങ്ങൾ നൽകുന്ന സൗഹൃദങ്ങളെ ഭരണ സംവിധാനവുമായി ബന്ധപ്പെടുത്തി അവിഹിതമായി എന്തെങ്കിലും നേടാൻ അനുവദിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാൻ മാധ്യമങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.
എന്തെങ്കിലും അവിഹിത ഇടപെടലുകൾ തെളിഞ്ഞാൽ തന്നെ വിമർശിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ഇന്ന് രാവിലെ 11.30-ന് വളരെ പ്രധാനപ്പെട്ട
ഒരു കാര്യം അറിയിക്കാനുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

