തൃശൂർ: ട്രാൻസ് വുമൺ ദീപ്തി കല്യാണിയെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ പ്രമുഖ യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിത് അറസ്റ്റിൽ. തൃശൂർ സൈബർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.
കാസർഗോഡ് ബന്തിയാട് സ്വദേശിയായ ധന്യയെ അന്വേഷണ സംഘം അവരുടെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഓൺലൈൻ മാധ്യമങ്ങളും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും ഉപയോഗിച്ച് തനിക്കെതിരെ ലൈംഗികച്ചുവയോടെയുള്ള അധിക്ഷേപങ്ങളും അടിസ്ഥാനരഹിതമായ വ്യാജ പ്രചാരണങ്ങളും നടത്തിയെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
കേസിന്റെ പ്രാഥമിക അന്വേഷണത്തിന്റെയും തെളിവെടുപ്പിന്റെയും ഭാഗമായി പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ സൈബർ പൊലീസിന്റെ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

