ഭോപ്പാൽ: മധ്യപ്രദേശിൽ 2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ (UPI) പേയ്മെന്റുകൾ സ്വീകരിക്കേണ്ടതില്ലെന്ന് പെട്രോൾ പമ്പ് ഉടമകളുടെ നിർണ്ണായക തീരുമാനം. ഇതിന്റെ ഭാഗമായി 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഉപഭോക്താക്കൾ ഒക്ടോബർ 15 മുതൽ പണമായി തുക നൽകേണ്ടി വരും.
സംസ്ഥാനത്തൊട്ടാകെയുള്ള 4,700 പെട്രോൾ പമ്പുകളിലും ഈ പുതിയ തീരുമാനം കർശനമായി നടപ്പിലാക്കാനാണ് ഉടമകളുടെ തീരുമാനം. 2,000 രൂപയിൽ കൂടുതൽ വരുന്ന യു.പി.ഐ ഇടപാടുകൾക്ക് ചുമത്തുന്ന എം.ഡി.ആർ (MDR) തങ്ങൾക്കുണ്ടാക്കുന്ന വലിയ സാമ്പത്തിക ബാധ്യതയാണെന്ന് പെട്രോൾ പമ്പ് ഉടമകൾ വ്യക്തമാക്കിയിട്ടുണ്ട്.
2,000 രൂപയിൽ കൂടുതൽ വരുന്ന ഡിജിറ്റൽ ഇടപാടുകൾക്ക് 0.4% മർച്ചന്റ് ഡിസ്ക്കൗണ്ട് റേറ്റ് ആണ് ഈടാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

