എറണാകുളം: പ്രമുഖ ചലച്ചിത്ര സംവിധായകന് സനല്‍ കുമാര്‍ ശശിധരനെതിരെ നിയമനടപടിയുമായി നടി മഞ്ജു വാര്യര്‍ രംഗത്ത്. തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകളും പ്രചാരണങ്ങളും നടത്തുന്നുവെന്നാരോപിച്ചാണ് എറണാകുളം മുന്‍സിഫ് കോടതിയില്‍ മാനനഷ്ട
കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കേസില്‍ സനല്‍ കുമാര്‍ ശശിധരന് ഒന്നാം പ്രതിയും ഷാജന് സ്കറിയ രണ്ടാം പ്രതിയും മെറ്റ മൂന്നാം പ്രതിയുമാണ്.
ഹര്‍ജി പരിഗണിച്ച കോടതി, മഞ്ജു വാര്യര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും പ്രസ്താവനകളും നടത്തുന്നതില്‍ നിന്നും പ്രതികളെ താത്ക്കാലികമായി വിലക്കിയിട്ടുണ്ട്. അഭിഭാഷകയും നടിയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവി മുഖേനയാണ് നടി കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസില്‍ പ്രതികള്‍ ഈ മാസം 30ന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിനുപുറമെ, സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അപകീര്‍ത്തികരമായ പോസ്റ്റുകളും ഉള്ളടക്കങ്ങളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് വിവരം.
തനിക്കെതിരെ തുടര്‍ച്ചയായി അസത്യ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നുവെന്നും വ്യക്തിഹത്യ നടത്തുന്നുവെന്നും മഞ്ജു വാര്യര്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മഞ്ജു ചിലരുടെ നിയന്ത്രണത്തിലാണെന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ സനല്‍ കുമാര്‍ സമൂഹമാധ്യമങ്ങളിലൂടെയും വിവിധ ഓണ്‍ലൈന്‍ ചാനലുകളിലൂടെയും നിരന്തരം ഉന്നയിച്ചിരുന്നു.
കൂടാതെ ഈ വിഷയത്തില്‍ പരിഹാരം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ അദ്ദേഹം നിരാഹാര സമരവും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയമപരമായ നീക്കവുമായി നടി മുന്നോട്ട് പോയത്.
മഞ്ജു വാര്യരെന്നല്ല, സമൂഹത്തില്‍ ജീവിക്കുന്ന ഏതൊരു വ്യക്തിക്കും ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ ഉണ്ടാകരുതെന്ന് കേസിനെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് ശാന്തി മായാദേവി വ്യക്തമാക്കി. തികച്ചും അവാസ്തവവും യുക്തിരഹിതവുമായ ഇത്തരം വാദമുഖങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ അവസരമൊരുക്കിയ ഓണ്‍ലൈന്‍ മാധ്യമങ്ങളും തുടര്നടടപടികള് നേരിടേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്കി.
ഇത്തരം അടിസ്ഥാനരഹിതമായ കാര്യങ്ങളോട് മഞ്ജു വാര്യര്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് പലരും ചോദിച്ചിരുന്നുവെന്നും, എന്നാല്‍ തികച്ചും അസംബന്ധമായ ഇത്തരം കാര്യങ്ങള്‍ക്ക് എന്ത് മറുപടി പറയാനാണ് എന്നും നിയമപരമായി മുന്നോട്ട് പോവുക മാത്രമാണ് ഏക പോവഴിയെന്നും ശാന്തി മായാദേവി കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

