കൊല്ലത്ത് ലോട്ടറി ടിക്കറ്റിലെ നമ്പർ കൃത്രിമമായി മാറ്റി വയോധികയുടെ പക്കൽ നിന്നും അയ്യായിരത്തിലധികം രൂപ കവർന്നു. മയ്യനാട് ധവള കുഴിയിൽ വയലിൽ വീട്ടിൽ അമ്പിളി എന്ന ലോട്ടറി കച്ചവടക്കാരിയാണ് അപരിചിതനായ യുവാവിന്റെ തട്ടിപ്പിന് ഇരയായത്.
വലിയതോട്ട കാവ് ക്ഷേത്രത്തിനു സമീപത്തു വച്ചായിരുന്നു ഈ സംഭവം അരങ്ങേറിയത്.
തനിക്ക് സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് ഉണ്ടെന്നും, ഇത് മാറ്റി നൽകി ബാക്കി പണവും മറ്റ് ലോട്ടറികളും തരണമെന്നും ആവശ്യപ്പെട്ടാണ് പ്രതി എത്തിയത്. തുടർന്ന് ടിക്കറ്റിലെ നമ്പർ പരിശോധിച്ച ശേഷം വയോധിക ഇയാൾക്ക് 6000 രൂപ നൽകുകയായിരുന്നു.
ഇതിനു പകരമായി ഇയാൾ അമ്പിളിയുടെ കയ്യിൽ നിന്നും 100 രൂപയുടെ ലോട്ടറിയും കൈപ്പറ്റി. എന്നാൽ, അന്നേ ദിവസം വൈകുന്നേരത്തോടെ ലോട്ടറി ടിക്കറ്റ് മാറാനായി കടയിൽ എത്തിയപ്പോഴാണ് താൻ ചതിക്കപ്പെട്ട
വിവരം ഇവർ തിരിച്ചറിഞ്ഞത്. ടിക്കറ്റിലെ ‘0’ എന്ന അക്കങ്ങൾ തിരുത്തി ‘9’ ആക്കി മാറ്റിയാണ് തട്ടിപ്പ് സംഘം കൃത്രിമം കാട്ടിയത്.
കിടപ്പുരോഗിയായ ഭർത്താവിന്റെ ചികിത്സാ ചെലവുകൾക്കും സ്വന്തം ഉപജീവനത്തിനുമായി കിലോമീറ്ററുകളോളം നടന്ന് കച്ചവടം ചെയ്തുവരുന്നയാളാണ് വയോധികയായ അമ്പിളി. സംഭവത്തിൽ ഇരവിപുരം പൊലീസ് കേസ രജിസ്റ്റർ ചെയ്യുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

