വീട്ടിലിരുന്ന് തന്നെ സ്വന്തമായി വരുമാനം കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക പരിശീലന ശിൽപശാല വരുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ സഹൃദയ വെൽഫെയർ സർവീസസിന്റെ സഹകരണത്തോടെയാണ് ഈ സംരംഭം ഒരുക്കിയിരിക്കുന്നത്.
അലങ്കാര മെഴുകുതിരി നിർമാണത്തിൽ പ്രായോഗിക പരിശീലനം നൽകുന്നതാണ് ഈ പരിപാടി. വരുന്ന മാസം 23, 24, 25 തീയതികളിൽ വൈറ്റിലയ്ക്കു സമീപമുള്ള പൊന്നുരുന്നി സഹൃദയ വെൽഫെയർ സർവീസസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ശിൽപശാല നടക്കുക.
ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ട് 3.30 വരെയാണ് പരിശീലന സമയം. സാധാരണ മെഴുകുതിരികളുടെയും വിവിധതരം അലങ്കാര മെഴുകുതിരികളുടെയും നിർമാണം, മെഴുകിന്റെ വിവിധ തരങ്ങളും അവയുടെ ഉപയോഗങ്ങളും, ആവശ്യമായ ഉപകരണങ്ങളും സാമഗ്രികളും, മെഴുക് ഉരുക്കുന്ന രീതികൾ, മോൾഡിലേക്കും കണ്ടെയ്നറുകളിലേക്കും ഒഴിക്കുന്ന വിധം, നിറങ്ങളും സുഗന്ധങ്ങളും ചേർക്കുന്ന രീതികൾ, മെഴുകിന്റെ അളവ് കണക്കാക്കുന്ന വിധം, നിർമാണത്തിനിടയിൽ സാധാരണ ഉണ്ടാകുന്ന പിഴവുകളും അവ പരിഹരിക്കുന്ന മാർഗങ്ങളും തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകും.
മെഴുകുതിരി നിർമാണത്തിന്റെ വിപണി സാധ്യതകളെക്കുറിച്ചും വിശദമായ പരിശീലനം ലഭിക്കും. പരിശീലനത്തിൽ പങ്കെടുക്കുന്നതിനുള്ള ബുക്കിങ് ഫീസ് 600 രൂപയാണ്.
ആദ്യം പണമടച്ച് ബുക്ക് ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം. ഇവരിൽ ആദ്യം പണമടച്ച് ബുക്ക് ചെയ്യുന്ന 100 പേർക്കും 2027 ലെ കർഷകശ്രീ ഡയറി ഒപ്പം ഒരു വർഷത്തേക്ക് കർഷകശ്രീ മാഗസിനും സൗജന്യമായി ലഭിക്കും.
പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിക്കും. ഇവിടെ ചേർത്തിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്തു പെയ്മെൻറ് ചെയ്തതിനുശേഷം പൂർണ്ണ മേൽവിലാസവും മൊബൈൽ നമ്പറും പേയ്മെന്റ് ഡീറ്റെയിൽസ് താഴെപ്പറയുന്ന മൊബൈൽ നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യണം.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പറുകൾ: 9496211444, 0484-4447411.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

