പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഉന്നയിക്കപ്പെട്ട വ്യാജ ആരോപണവുമായി ബന്ധപ്പെട്ട
പരാതിയിൽ പരാതിക്കാരനായ കെപിസിസി വക്താവ് രാജു പി നായർ മൊഴി രേഖപ്പെടുത്തി. കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് അദ്ദേഹം പൊലീസിന് ഔദ്യോഗികമായി മൊഴി നൽകിയത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകനായ ആൻ്റോ ആഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വ്യാജ ആരോപണത്തിന് പിന്നിൽ ഗൗരവകരമായ ഗൂഢാലോചനയുണ്ടെന്ന് മൊഴി നൽകിയ ശേഷം രാജു പി നായർ മാധ്യമങ്ങളോട് വ്യക്തമാക്കുകയുണ്ടായി.
ആന്റോ ആഗസ്റ്റിൻ ഉൾപ്പെടെയുള്ളവരുടെ സ്ഥാപനങ്ങളിൽ പരിശോധനകൾ നടന്നപ്പോഴും ഈ വ്യാജ ആരോപണം വീണ്ടും ആവർത്തിക്കപ്പെടുകയുണ്ടായി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് പിന്നിൽ വ്യക്തമായ ബ്ലാക്ക് മെയിൽ തന്ത്രമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

