ഉഷ്ണതരംഗത്തിന് സമാനമായ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു. ഉപഭോഗം നിയന്ത്രണാതീതമായി വർധിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള വൈദ്യുതി നിയന്ത്രണം ഈ മാസം മുഴുവൻ നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
വൈദ്യുതി ഉപഭോഗത്തിലെ കുതിച്ചുചാട്ടം നേരിടുന്നതിന്റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളിലെ ഉൽപ്പാദകരുമായും കേന്ദ്ര ഗ്രിഡുമായും ഉള്ള വൈദ്യുതി കരാറുകളുടെ പുനഃപരിശോധനയും അടിയന്തര ചർച്ചകളും പുരോഗമിക്കുകയാണ്. നിലവിലെ പ്രതിസന്ധി മറികടക്കാൻ ബദൽ മാർഗ്ഗങ്ങൾ തേടുന്നുണ്ടെങ്കിലും ഉപയോക്താക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന്കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് അഭ്യർത്ഥിച്ചു.
പീക്ക് അവറുകളിൽ ഉപഭോഗം പരമാവധി കുറയ്ക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

