ഇരിട്ടി നഗരത്തിലെ പൊതുസ്ഥലങ്ങൾ, റോഡുകൾ, നടപ്പാതകൾ, കൈവരികൾ, സെന്റർ മീഡിയനുകൾ, ട്രാഫിക് ഐലൻഡുകൾ എന്നിവടങ്ങളിൽ യാതൊരു അനുമതിയും ഇല്ലാതെയോ അല്ലാതെയോ സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സുകൾ, ബാനറുകൾ, പോസ്റ്ററുകൾ എന്നിവ ഉടൻ നീക്കം ചെയ്യണമെന്ന് ഇരിട്ടി നഗരസഭ അധികൃതർ കർശന നിർദ്ദേശം നൽകി. നഗരത്തിന്റെ സൗന്ദര്യവും വൃത്തിയും സംരക്ഷിക്കുന്നതിന്റെയും കാൽനടയാത്രക്കാരുടെയും വാഹനയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി.
അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകളും മറ്റും ബന്ധപ്പെട്ടവർ തന്നെ ഉടൻ എടുത്തുമാറ്റണമെന്നും അല്ലാത്തപക്ഷം നഗരസഭയുടെ നേതൃത്വത്തിൽ ഇവ പിടിച്ചെടുത്ത് നിയമപരമായ പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

