അമേരിക്കയിലെ ജോർജിയയിൽ സ്ഥിതി ചെയ്യുന്ന അറ്റ്ലാന്റയിൽ വളർന്നുവന്ന ഹോപ് എന്ന യുവതിയാണ് ഇപ്പോൾ വിദേശങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ത്യയിൽ ജീവിതം കരുപ്പിടിപ്പിച്ചിരിക്കുന്നത്. വിദേശത്തേക്ക് കുടിയേറാൻ ആളുകൾ ശ്രമിക്കുമ്പോൾ, അവിടെനിന്നും ഇന്ത്യയിലെത്തി വിവാഹം കഴിച്ച് കുടുംബത്തോടൊപ്പം കഴിയുകയാണ് ഈ അമേരിക്കൻ യുവതി.
2023 ലാണ് ബിഹാർ സ്വദേശിയായ അഭിശേഖ് സിങ്ങിനെ ഹോപ് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം 2025 ഒക്ടോബറിലാണ് ഹോപ് ആദ്യമായി ഇന്ത്യയിലെത്തുന്നത്.
കഴിഞ്ഞ ആറുമാസമായി ബിഹാറിലെ ഭർത്താവിന്റെ വീട്ടിൽ കുടുംബത്തിനൊപ്പം സ്ഥിരതാമസമാക്കിയിരിക്കുകയാണ് ഹോപ്. ഇന്ത്യയിലെ തന്റെ ദൈനംദിന ജീവിതരീതികളും വിശേഷങ്ങളും സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ അവർ സജീവമായി പങ്കുവെക്കാറുണ്ട്.
പ്രത്യേകിച്ചും നാടൻ ശൈലിയിലുള്ള പാചക വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുന്നുണ്ട്. കൈകൾ കൊണ്ട് പാത്രങ്ങൾ കഴുകുന്നതും, പരമ്പരാഗതമായ രീതിയിൽ വിഭവങ്ങൾ തയാറാക്കുന്നതുമെല്ലാം ഹോപിന്റെ ഇത്തരം ചെറു വിഡിയോകളിൽ കാണാം.
പതിവായി ഇന്ത്യൻ വിഭവങ്ങൾ തയാറാക്കുന്ന ഈ വിഡിയോകൾ ലക്ഷക്കണക്കിന് ആളുകളെയാണ് ഇതിനോടകം ആകർഷിച്ചിട്ടുള്ളത്. ഭർത്താവിന്റെ നാട്ടിൽ താമസിക്കുമ്പോൾ പൂർണ്ണമായും ഇന്ത്യൻ വേഷവിധാനങ്ങൾ ധരിക്കാനും നെറ്റിയിൽ സിന്ദൂരം ചാർത്താനും ഹോപ് ഏറെ ഇഷ്ടപ്പെടുന്നു.
ഇത്തരത്തിലുള്ള പരമ്പരാഗത ഒരുക്കങ്ങൾ കാണിച്ചുകൊണ്ടുള്ള ‘ഗെറ്റ്-റെഡി-വിത്ത്-മി’ വിഡിയോകളും ഹോപ് പതിവായി ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്. അതേസമയം, അമേരിക്കയിൽ വളർന്ന ഹോപ് എങ്ങനെ ബിഹാറിൽ എത്തിയെന്നും അഭിശേഖ് സിങ്ങിനെ വിവാഹം ചെയ്തത് എങ്ങനെയെന്നുമൊക്കെയുള്ള വിശേഷങ്ങൾ അറിയാൻ വലിയ കൗതുകത്തോടെയാണ് കാഴ്ചക്കാർ കാത്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

