മുഖ്യമന്ത്രി വി ഡി സതീശനെ പ്രശംസിച്ച സംഭവത്തില്‍ മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരനോട് പാര്‍ട്ടി വിശദീകരണം തേടി. ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കര്‍ശന നിര്‍ദേശം.
ശിവസേനയെ അനുകൂലിച്ചു സംസാരിച്ച വിഷയത്തിലും അദ്ദേഹത്തിന് വിശദീകരണം നല്‍കേണ്ടി വരും. മുന്‍ മന്ത്രിയും സിപിഐയുടെ മുന്‍ ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ സി ദിവാകരന് മുഖ്യമന്ത്രിയെ പുകഴ്ത്തിയത് മുന്നണിക്കുള്ളിലും പാര്‍ട്ടിക്കുള്ളിലും കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
ഈ വിവാദങ്ങള്‍ ഗൗരവമായി പരിശോധിച്ച ശേഷമാണ് സിപിഐ നേതൃത്വം നടപടിയിലേക്ക് കടന്നത്. നിലവില്‍ തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗമായ അദ്ദേഹം പ്രഭാത് ബുക്സിന്റെ ചെയര്മാന് പദവിയും വഹിക്കുന്നുണ്ട്.
പ്രായപരിധി മാനദണ്ഡങ്ങളെത്തുടര്ന്നാണ് അദ്ദേഹത്തെ മറ്റ് ഉന്നത നേതൃസമിതികളില്‍ നിന്ന് ഒഴിവാക്കിയത്. സമീപകാലത്ത് സി ദിവാകരന് നടത്തുന്ന ചില പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നതായി നേതൃയോഗം വിലയിരുത്തി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരിക്കലും അംഗീകരിക്കാനാവാത്ത രാഷ്ട്രീയ നിലപാടുകളുള്ള ശിവസേനയെ അദ്ദേഹം പ്രശംസിച്ചതിനെതിരെയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ശിവസേന ഉദ്ധവ് വിഭാഗം സംഘടിപ്പിച്ച ഗണേശോത്സവ പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തതും പാര്‍ട്ടിയില്‍ ചര്‍ച്ചയായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

