തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വകുപ്പുകളിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക് പുതിയ അധിക ചുമതലകൾ നൽകി സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ബി അശോക്, എൻ പ്രശാന്ത്, അജിത്ത് ഭഗവത് റാവു എന്നിവർക്കാണ് പുതിയ ചുമതലകൾ നൽകിയിട്ടുള്ളത്.
ഇതുപ്രകാരം ബി അശോകിന് പൊതുഭരണ വകുപ്പിന്റെയും, എൻ പ്രശാാന്തിന് നികുതി വകുപ്പിന്റെയും അധിക ചുമതലകളാണ് അനുവദിച്ചിരിക്കുന്നത്. നിലവിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ബി അശോക്.
കായിക വകുപ്പ് സെക്രട്ടറിയുടെ ചുമതലയാണ് ഇപ്പോൾ എൻ പ്രശാന്ത് വഹിക്കുന്നത്. ഇതോടൊപ്പം ഫിനാന്‍സ് സെക്രട്ടറിയായ അജിത്ത് ഭഗവത് റാവുവിന് കിഫ്ബി സി.ഇ.ഒയുടെ അധിക ചുമതലയും കൂടി നൽകി നിയമനം നടത്തിയിട്ടുണ്ട്.
ഇതിനുപുറമെ, ആരോഗ്യവകുപ്പ് ഡയറക്ടറായി ഡോ. വി.
മീനാക്ഷിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

