കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറയിൽ റോഡിലേക്ക് ചാടിയ മുള്ളൻപന്നി സ്കൂട്ടറിലിടിച്ച് യാത്രികന് പരുക്കേറ്റു. പിള്ളപ്പെരുവണ്ണ കൊച്ചുപറമ്പിൽ കെ.സി.രമേശിന് (47) ആണ് പരുക്കേറ്റത്.
ചക്കിട്ടപാറ മുക്കവലയ്ക്ക് സമീപം ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പ്രദേശത്ത് പവർകട്ട് നിലനിന്നിരുന്ന സമയത്താണ് അപകടമുണ്ടായത്.
മുള്ളൻപന്നിയുടെ ഇടിയെത്തുടർന്ന് സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ രമേശിന് തോളിന് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

