ചേരാനല്ലൂർ ദേശീയപാതയിൽ സർവീസ് റോഡിൽ ആറു മാസത്തിലേറെയായി ഗുഡ്സ് ലോറി ഉപേക്ഷിച്ച നിലയിൽ തുടരുന്നു. വാഹനം ഉടമ നീക്കം ചെയ്യാത്തതിനെത്തുടർന്നു സമീപത്തുള്ള കടയുടമ സാധനങ്ങൾ സൂക്ഷിക്കാനുള്ള ‘ ഗോൗണായി ’ വാഹനം ഉപയോഗിക്കുന്നതായാണു പരാതി ഉയർന്നിരിക്കുന്നത്.
ദേശീയപാതയിൽ ചേരാനല്ലൂൂർ സിഗ്നൽ കവലയോടു ചേർന്നുള്ള സർവീസ് റോഡിലാണു വാഹനം പാർക്ക് ചെയ്തിരിക്കുന്നത്. ഇതു സംബന്ധിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിമ്മി ഫ്രാൻസിസും യൂത്ത് കോൺഗ്രസ് ഭാരവാഹികളും പൊലീസിൽ പരാതി നൽകിയിരുന്നു.
വാഹന ഉടമയെ പൊലീസ് ബന്ധപ്പെട്ടപ്പോൾ ഉടൻ തന്നെ വാഹനം ഇവിടെ നിന്നു നീക്കാമെന്നുറപ്പു നൽകിയെങ്കിലും മാസങ്ങളായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. തിരക്കേറിയ സമയങ്ങളിൽ സർവീസ് റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങൾക്ക് വലിയ തോതിൽ ഗതാഗത തടസ്സമായി മാറിയിട്ടുള്ള ഈ വാഹനം എത്രയും വേഗം ഇവിടെ നിന്നു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീണ്ടും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

