തിരുവനന്തപുരം: തെറ്റുതിരുത്തൽ പ്രസംഗത്തിലല്ല, നിലപാടിലാണ് വേണ്ടതെന്നും സിപിഐഎം ഇപ്പോൾ നടത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം മാത്രമാണെന്നും ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ വ്യക്തമാക്കി. തലസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസിന് ആർജവം ഉണ്ടെങ്കിൽ മുൻ മന്ത്രിമാരായ മുഹമ്മദ് റിയാസിന്റെയും അബ്ദുറഹ്മാന്റെയും വീടുകളിൽ പരിശോധന നടത്തണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം വലിയ അവകാശവാദങ്ങളാണ് ഉയർന്നത്.
തെറ്റുകൾ തിരുത്തുമെന്നും പാർട്ടിയെ ശുദ്ധീകരിക്കുമെന്നും അഴിമതിക്കും അനധികൃത സ്വത്ത് സമ്പാദനത്തിനുമെതിരെ കർശന നിലപാട് സ്വീകരിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാൽ ഇതിനു പിന്നാലെയാണ് വിമർശനവുമായി ബിജെപി നേതൃത്വം രംഗത്തെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

