ഗ്രന്ഥശാല ദിനാചരണ പരിപാടികളുടെ ഭാഗമായി കോന്നി പബ്ലിക്ക് ലൈബ്രറി ടാഗോർ ബാലവേദി, സാംസ്കാരിക – യുവജനവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പതാക ഉയർത്തൽ, അക്ഷരപ്രതിജ്ഞ, പുസ്തക ശേഖരണം, പുസ്തകചർച്ച, മുതിർന്ന ലൈബ്രറി അംഗങ്ങളെ ആദരിക്കൽ, അക്ഷരദീപം തെളിക്കൽ തുടങ്ങിയ ചടങ്ങുകൾ പരിപാടിയുടെ ഭാഗമായി നടന്നു.
കൂടാതെ ലൈബ്രറിയുടെ പുതിയ അംഗത്വ പ്രവർത്തനം ഡിസംബർ 31 വരെ നീണ്ടുനിൽക്കുമെന്ന് അധികൃതർ അറിയിച്ചു. ലൈബ്രറി അനക്സ് ഹാളിൽ വെച്ച് നടന്ന സമാപന സമ്മേളനം പ്രമുഖ എഴുത്തുകാരൻ ഇ.ജെ.
വർഗീസ് തന്റെ പുസ്തക വായനാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല അധ്യക്ഷത വഹിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ എൻ.എസ് മുരളിമോഹൻ, എസ്.കൃഷ്ണകുമാർ, ഷിറാസ്, ഗിരീഷ്കുമാർ, എൻ.വി. ജയശ്രീ, ചെമ്പകവല്ലി, കെ.എ.
സത്താകുഞ്ഞ്, ലതലാൽ, ജി.രാജൻ, അഞ്ജിത. എസ്, ബി.ശശിധരൻ നായർ, പി.കെ.സോമൻപിള്ള, അർച്ചിത.എസ് തുടങ്ങിയ പ്രമുഖർ സന്നിഹിതരായി സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

