തിരുവനന്തപുരം: മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തലയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ സിപിഐഎം നേതാവ് കെ.എസ്. അരുൺ കുമാറിനെതിരെ പൊലീസ് കേസെടുത്തു.
തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഒരു യൂത്ത് കോൺഗ്രസ് നേതാവിന്റെ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പ്രധാനമായും ‘പോരാളി ഷാജി’ എന്ന സോഷ്യൽ മീഡിയ പ്രൊഫൈലിനെതിരെയും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിച്ചു എന്നാണ് പ്രധാന ആരോപണം.
ഫേസ്ബുക്ക് ഉൾപ്പെടെയുള്ള വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ വഴി വ്യാജ ആക്ഷേപങ്ങളും അധിക്ഷേപകരമായ ഉള്ളടക്കങ്ങളും പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്താൻ ശ്രമിച്ചു എന്നതാണ് കേസിനാസ്പദമായ സംഭവം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

