ബെംഗളൂരുവിൽ കർണാടക എംഎൽഎയുടെ അനന്തരവൾ ജോലിക്ക് ഹാജരാകാതെ മാസംതോറും ശമ്പളമായി 70,000 രൂപ കൈപ്പറ്റിയതായി കണ്ടെത്തൽ. ബാഗൽകോട്ട് എംഎൽഎ ഉമേഷ് മേതിയുടെ മരുമകളായ ഡോ.
അങ്കിത യാരഗലിനെതിരെയാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. ബാഗൽകോട്ടിലെ വാമ്പയ് കോളനിയിലുള്ള നമ്മ ക്ലിനിക്കിൽ മെഡിക്കൽ ഓഫിസറായി സേവനം അനുഷ്ഠിക്കുകയായിരുന്നു ഇവർ.
എന്നാൽ സ്വകാര്യ മെഡിക്കൽ കോളജിൽ പിജി പഠനത്തിനായി പോയതിനെ തുടർന്ന് ജോലിയിൽനിന്ന് വിട്ടുനിന്നിട്ടും ഇവർ കൃത്യമായി ശമ്പളം വാങ്ങിയിരുന്നതായാണ് പരാതിയുള്ളത്. കഴിഞ്ഞ മാർച്ച് മാസം മുതൽ അങ്കിത ജോലിക്ക് ഹാജരായിരുന്നില്ല.
ഇതിനെ തുടർന്ന് ക്ലിനിക്കിൽ ഡോക്ടറുടെ സേവനം ലഭ്യമാകാതെ വന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ മെഡിക്കൽ കോളജിൽ പഠനം നടത്തുമ്പോഴും ശമ്പളം കൈപ്പറ്റുന്നുണ്ടെന്ന വിവരം പുറത്തുവന്നത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് ബാഗൽകോട്ട് ജില്ലാ പഞ്ചായത്ത് സിഇഒ ഡോ. അങ്കിത യാരഗലിനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ എത്തിയിരുന്നില്ല.
തുടർന്ന് സെപ്റ്റംബർ 18ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഔദ്യോഗികമായി നോട്ടിസ് അയച്ചിട്ടുണ്ട്. നമ്മ ക്ലിനിക്കിൽ സ്ഥിരമായി ഡോക്ടർ ഇല്ലാത്തത് പൊതുജനങ്ങൾക്കിടയിൽ വലിയ തോതിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതായി നോട്ടിസിൽ വ്യക്തമാക്കുന്നുണ്ട്.
അങ്കിതയ്ക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും, വിഷയം കർണാടക മെഡിക്കൽ കൗൺസിലിന്റെ ഔദ്യോഗിക ശ്രദ്ധയിൽപ്പെടുത്തുമെന്നും സിഇഒ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

