സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട പി.
ജയരാജന് ജന്മനാട്ടിൽ ഊഷ്മളവും ആവേശഭരിതവുമായ സ്വീകരണം. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് പാട്യം കൊട്ടയോടിയിലാണ് നൂറുകണക്കിന് പാർട്ടി പ്രവർത്തകർ അദ്ദേഹത്തെ വരവേൽക്കാനായി തടിച്ചുകൂടിയത്.
കോഴിക്കോട്ടുനിന്ന് കാറിൽ എത്തിയ അദ്ദേഹത്തെ പാട്യം പിജിഎം ക്ലബ് പരിസരത്ത് പ്രവർത്തകർ പടക്കം പൊട്ടിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും എതിരേറ്റു. പാട്യം ഗോപാലൻ സ്മാരകമന്ദിരത്തിലാണ് പൊതുസ്വീകരണ പരിപാടി സംഘടിപ്പിച്ചത്.
പ്രദേശത്ത് പവർകട്ട് ബാധകമായിരുന്ന സമയത്തും പ്രവർത്തകർ വലിയ ആവേശത്തോടെ നഗരത്തിൽ പ്രകടനം നടത്തി. പാർട്ടിയുടെ ഉൽപന്നമാണ് താനെന്നും ഏതു പദവിയിലെത്തിയാലും പാർട്ടിയോടും സഹപ്രവർത്തകരോടുമുള്ള കൂറും വിശ്വാസ്യതയും എക്കാലവും നിലനിർത്തുമെന്നും പി.
ജയരാജൻ വ്യക്തമാക്കി. ചടങ്ങിൽ ഏരിയ കമ്മിറ്റിയംഗം എം.സി.
രാഘവൻ അധ്യക്ഷത വഹിച്ചു. മുൻ എംപി പാട്യം രാജൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.പി.
പ്രദീപൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഫായിസ് അരൂൾ, കെ. ലീല, എ.
രാമചന്ദ്രൻ, എൻ. രമേഷ് ബാബു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
പാർട്ടിയുടെയും പി. ജയരാജൻ അനുകൂലികളുടെയും ഈ ആഹ്ലാദപ്രകടനങ്ങൾ സമൂഹമാധ്യമങ്ങളിലും വലിയ തരംഗമായി മാറി.
ചിത്രങ്ങളും റീലുകളുമൊക്കെയായി ജയരാജൻ ‘ഫാൻസ്’ ഈ നിമിഷം ഉത്സവഛായയോടെയാണ് ആഘോഷമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

