ആഘോഷവേളകളില്‍ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഹ്ലാദത്തില്‍ സമയം ചെലവഴിക്കാന്‍ സാധിക്കാതെ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും ജോലിയുടെ ഭാഗമാകേണ്ടിവരുന്ന വ്യാപാരികള്‍ക്കായി വ്യത്യസ്തമായൊരു മാതൃക തീര്‍ക്കുകയാണ് കോഴിക്കോട് മുക്കത്തെ ഒരു വ്യാപാരി കൂട്ടായ്മ. തിരക്കുകള്‍ക്ക് ശേഷം കഴിഞ്ഞ 14 വര്‍ഷമായി തുടരുന്ന ഈ സൗഹൃദ കൂട്ടായ്മയുടെ ഓണാഘോഷം ഇത്തവണ 15-ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഈ വര്‍ഷവും ആഘോഷപൂര്‍വം ഓണസദ്യ സംഘടിപ്പിച്ചത്. ഓണം, വിഷു, ഈദ്, ക്രിസ്മസ് തുടങ്ങിയ വിശേഷ ദിവസങ്ങളിലെല്ലാം രാവിലെ മുതല്‍ രാത്രി വൈകുവോളം കച്ചവട
തിരക്കുകളില്‍ പെട്ടുപോകാറുള്ളതിനാല് വ്യാപാരികള്‍ക്ക് പലപ്പോഴും ഇത്തരം ആഘോഷങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ സാധിക്കാറില്ല. ഈ സാഹചര്യത്തിന് മാറ്റം വരുത്താനാണ് ഓണത്തിരക്കുകള്‍ക്ക് ശേഷം എല്ലാവര്ക്കും സൗകര്യപ്രദമായ ഒരു ദിവസം തിരഞ്ഞെടുത്ത് ഈ കൂട്ടായ്മ വര്‍ഷങ്ങളായി ഒത്തുകൂടുന്നത്.
കെ.വി.വി.ഇ.എസ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിലാണ് ഇത്തവണയും നാടന്‍ രുചിക്കൂട്ടുകളോടെയുള്ള വിപുലമായ ഓണസദ്യ ഒരുക്കിയത്. ആയിരത്തിലധികം ആളുകളാണ് ഈ ചടങ്ങില്‍ പങ്കാളികളായത്.
കച്ചവട തിരക്കുകളില്‍ നിന്ന് അല്പം മാറി നില്‍ക്കാനും പരസ്പരം സൗഹൃദം പങ്കുവെക്കാനുമുള്ള മികച്ച വേ കൂടിയായി ഇത് മാറി.
ചടങ്ങില്‍ പോലീസും അഗ്നിരക്ഷാ സേനാംഗങ്ങളും വിവിധ മേഖലകളിലെ പ്രമുഖരും സന്നിഹിതരായിരുന്നു. വരും വര്‍ഷങ്ങളില്‍ ഈ ഓണാഘോഷം കൂടുതല്‍ വിപുലമായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് കെ.വി.വി.എസ് മുക്കം യൂണിറ്റ് പ്രസിഡന്റ് അലി അക്ബര്‍ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

